ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിന് എഫ്.സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. ആദ്യ പകുതിയില്‍ നിറം മിങ്ങിയ കേരളം രണ്ടാംപകുതിയില്‍ നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും കിട്ടിയ ഗോളവസരങ്ങളൊന്നും മുതലാക്കിയില്ല. ഏഴു കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ഗോളടിച്ചില്ലെങ്കിലും തോല്‍വി അറിയാതെ തുടര്‍ച്ചയായ അഞ്ചാം മല്‍സരമെന്നത് നേട്ടം തന്നെയായി ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാം. ആദ്യ പകുതിയില്‍ ചെന്നൈയിന്റെ തുടര്‍ച്ചയായ മുന്നേറ്റത്തില്‍ പതറിയ കൊമ്പന്മാര്ക്ക് പോസ്റ്റിന് മുന്നിലെ വന്മതിലായി ആരണ് ഹ്യൂസ് നിലകൊണ്ടത് രക്ഷയായി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നുകളിച്ചു. ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങള്‍. 56ാം മിനിറ്റിലാണ് കളിയിലാദ്യമായി പോസ്റ്റിനെ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഷോട്ടെത്തുന്നത്. 72ാം മിനിറ്റില്‍ ബെല്ഫോര്ട്ടി്ന്റെ ഷോട്ട് ഗോളാകാത്തത് ഭാഗ്യക്കേട് കൊണ്ട് മാത്രം
അവസാന അഞ്ചു മിനിറ്റില്‍ ചെന്നൈയിന് പോസ്റ്റിനെ വിറപ്പിച്ച് എണ്ണം പറഞ്ഞ ഷോട്ടുകള്‍ പാഞ്ഞു. ഹോസുവിന്റേയും റഫീഖിന്റേയും ഷോട്ടുകള്‍ പോസ്റ്റിനെ തഴുകിയെന്നവണ്ണം പാഞ്ഞു. മൂന്നു മിനി്റ്റിന്റെ ഇന്‍ജുറി ടൈം കളത്തിലിറങ്ങിയ ചെന്നൈയിന് ആരാധകന് കൊണ്ടുപോയി.