സെമിഫൈനലില്‍ മല്‍സരിക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ആവേശം കൊടുമുടിയില്‍. ടീമിന് വിജയം ആശംസിച്ച് തീം സോങ് പുറത്തിറക്കിയിരിക്കുകയാണ് ഒരു ആരാധകന്. സംഗീതസംവിധായകന്‍കൂടിയായ ശരത് ഏറ്റുമാനൂരാണ് തീം സോങ്ങിന്റെ സൃഷ്ടാവ്.
കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്ന പതിനായിരക്കണക്കിന് വരുന്ന ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ആവേശം. സ്റ്റേഡിയത്തിനകത്തും പുറത്തും ഫുട്ബോള്‍ ആവേശമുണ്ടാക്കിയ കേരള ബ്ളാസ്റ്റേഴ്സിന് ആരാധകനായ ഒരു സംഗീതസംവിധായകന്റെ സമര്പണമാണ് ഈ തീം സോങ്. െവറുതേ തട്ടിക്കൂട്ടിയതല്ല ബ്ളാസ്റ്റേഴ്സിനോടും സച്ചിനോടുമുള്ള കടുത്ത ആരാധന അസ്ഥിയില്പിടിച്ചപ്പോള് സംഭവിച്ചതാണ് ബും ബും ബ്ളാസ്റ്റേഴ്സ്.
തുടക്കത്തില്‍ പലരും എഴുതി തള്ളിയ ബ്ളാസ്റ്റേഴ്സ് സെമിയിലെത്തിയതിന്റെ ആവേശം ചില്ലറയല്ല. ബ്ളാസ്റ്റേഴ്സ് എന്ന് പേരെഴുതിവച്ചാല്‍ തൊപ്പിയും കുപ്പായവും എല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നതാണ് സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച. ഏതായാലും ഈ തീം സോങ്ങിന് പിന്നില്‍ കച്ചവടതാല്പര്യങ്ങളില്ല. ബും ബും ബ്ളാസ്റ്റേഴ്സ് എന്ന തീം സോങ് യു ട്യൂബില്‍ കാണാം.