ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനെ സമനിലയില്‍ തളച്ച് അത്്ലറ്റിക്കോ ഡി കൊല്‍ക്കത്ത. ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി. ഇയാന്‍ ഹ്യൂമിലൂടേയും ജാവി ലാറയിലൂടെയും ഗോള്‍ വല ചലിപ്പിച്ച കൊല്ക്കത്തയ്ക്കയ്ക്ക് ഡല്‍ഹിയുടെ മിലന് സിങ്ങും ഫ്ളോറന്റ് മെലൂദയും മറുപടി നല്കി. അതുല്യശക്തികളുടെ പോരാട്ട വീര്യത്തിന്റെ സൂചനയായി ആദ്യ 15 മിനിട്ടില്‍ ഇരു ഗോള്മുഖങ്ങളിലുമായി എട്ടുതവണ കൂട്ടപ്പൊരിച്ചില്‍. പതിനേഴാം മിനിട്ടില്‍ മിഡ്ഫീല്‍ഡല്‍ സമീഹ് ഡൗട്ടിയുടെ പാസില്‍ ഇയാന്‍ ഹ്യൂം ഡല്‍ഹിയുടെ നെഞ്ചിടിപ്പ് കൂട്ടി.
നാല്‍പ്പത്തിമൂന്നാം മിനിട്ടില്‍ ഡല്‍ഹിക്ക് വീണ്ടും പ്രഹരം. ഗോളെന്നുറപ്പിച്ച പന്തില്‍ കൈവച്ച ബദാരി ബാഡ്ജിക്ക് ചുവപ്പ് കാര്‍ഡ് നല്കി ഡല്‍ഹിയുടെ ചിറകരിഞ്ഞു. രണ്ടാം പകുതിയില്‍ പ്രതിരോധം കുറച്ച് ആക്രമണവുമായി ഡല്‍ഹി. മെലൂദയുടെ പെനാള്‍ട്ടി ദെബ്ജിദ് മജുംദേര്‍ തടഞ്ഞിട്ടു. രണ്ടു മിനിട്ടിനകം മിലന് സിങ്ങിലൂടെ ഡല്‍ഹി തിരിച്ചടിച്ചു. എഴുപതാം മിനിട്ടില്‍ ഇയാന്‍ ഹ്യൂമിനെ തിരികെവിളിച്ചെങ്കിലും കൊല്‍ക്കത്തയുടെ പോരാട്ടവീര്യം ഒഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം ലാറ ഗ്രാന്‍ഡെയുടെ ബുള്ളറ്റ് ഷൂട്ടിലൂടെ കൊല്‍ക്കത്ത വീണ്ടും മുന്നിലെത്തി.
പിന്നീട് കണ്ടത് സ്വന്തം കാണികള്‍ക്കു മുന്പില് സമനില പിടിക്കാനുള്ള ഡല്‍ഹിയുടെ തന്ത്രപ്പാട്. ഫ്രീക്കിക്കും മഞ്ഞക്കാര്‍ഡുകളും കാണികള്‍ക്ക് ആവേശമായി. കൊല്‍ക്കത്തയുടെ ഗോള്‍മുഖം പോര്‍മുഖമായി. എഴുപത്തഞ്ചാം മിനിട്ടില്‍ മെലൂദയുടെ കാലില്‍ നിന്ന് പറന്നിറങ്ങിയത് ഡല്‍ഹിയുടെ സമനില ഗോള്‍. അവസാനമിനിട്ടുകളിലെ ഗോള്‍മുഖത്തെ പോരാട്ടം ഗോള്‍വല മാത്രം ചലിപ്പിച്ചില്ല.