E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 06:54 PM IST

Facebook
Twitter
Google Plus
Youtube

കെ.എന്‍.എ ഖാദര്‍ നിയമസഭയിലേയ്ക്ക്; 23310 വോട്ടുകളുടെ ലീഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നിയമസഭയിലേയ്ക്ക്. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14747 വോട്ടുകളുടെ കുറവാണുള്ളത്. യുഡിഎഫ് ആകെ 65227 വോട്ടുകളാണ് നേടിയത്. 

എല്‍ഡിഎഫ് 41917 വോട്ടുകളുമായി രണ്ടാമതെത്തി.  ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. 8648 വോട്ടുകളാണ് എസ്ഡിപിഐയുടെ കെ.സി. നസീര്‍ നേടിയത്. ഇത് കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടുകളാണ് എസ്ഡിപിഐ സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിക്ക്  ആയിരത്തോളം വോട്ട് കുറഞ്ഞു. 5728 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നേടിയത്.  ലീഗ് വിമതന്‍ കാര്യമായ വോട്ട് നേടിയില്ല (435). നോട്ടയ്ക്കും താഴെയാണ് ലീഗ് വിമതൻ നേടിയ വോട്ടുകൾ

കോടിയേരിയുടെ ‘സാങ്കേതികം’ പരാമർശത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. എൽഡിഎഫ് വേങ്ങരയിൽ വിലകൊടുത്തു വോട്ടുവാങ്ങി. വോട്ടെടുപ്പിന്റെ സമയത്ത് ബൂത്തുകളിൽ അനാവശ്യമായി പൊലീസിനെ നിയോഗിച്ച് വോട്ടർമാരെ ഭയപ്പെടുത്തിയതുൾപ്പെടെ പതിനെട്ടടവും അവർ വേങ്ങരയിൽ പയറ്റി. എന്നിട്ടും വേങ്ങരയിലെ ജനങ്ങൾ യുഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നതാണ് വാസ്തവം. വിജയം സാങ്കേതികം മാത്രമാണെന്ന കോടിയേരിയുടെ പരാമർശം ഇഎംഎസിന്റെ കാലം മുതൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും ഖാദർ പറഞ്ഞു. വേങ്ങരയില്‍ സിപിഎമ്മിന്റെ സോളാര്‍ ബോംബ് ബാധിച്ചില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

അതേസമയം, വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ട സോളാര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായിട്ടില്ല എന്നാണ് ഫലത്തില്‍ നിന്നു മനസിലാക്കേണ്ടത്. വേങ്ങരയില്‍ യുഡിഎഫ് വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയമായി യുഡിഎഫിന് പരാജയമാണെന്നും കോടിയേരി പറഞ്ഞു. 

വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും  മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു. ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.