E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 18 2017 05:04 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങരപ്പോര്

പരാജയപ്പെട്ടെങ്കിലും ഇടതുസർക്കാരിന് ആത്മവിശ്വാസം നല്‍കി വേങ്ങര ഫലം

pinarayi.jpg

വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയുടെ പ്രകടനം ശ്രദ്ധിക്കണം. അവരുടെ കരുത്തെന്ന് പറയാനാവില്ല. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എന്‍.എ ഖാദര്‍ നിയമസഭയിലേയ്ക്ക്; 23310 വോട്ടുകളുടെ ലീഡ്

Khader-at-Vengara-lead.jpg

വേങ്ങരയില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നിയമസഭയിലേയ്ക്ക്. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14700 വോട്ടുകളുടെ കുറവാണുള്ളത്. ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. കഴിഞ്ഞ

യുഡിഎഫ് കേന്ദ്രങ്ങളില്‍ പോറലില്ലെന്ന് കെ.എന്‍.എ ഖാദര്‍

kna-kahder.jpg

ഇടതു സര്‍ക്കാര്‍ വേങ്ങരയില്‍ വിജയിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഒരു പോറല്‍ പോലും ഏല്‍പിക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. അട്ടിമറി വിജയങ്ങള്‍ നേടുമെന്ന എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇടതു മുന്നണി വോട്ടുകള്‍ വിലകൊടുത്തു വാങ്ങിയിട്ടു പോലും

ഭൂരിപക്ഷം വൻതോതിൽ താഴ്ന്നത് വിജയാഘോഷങ്ങർക്കിടയിലും മുസ്‌ലിം ലീഗിനെ വെട്ടിലാക്കി

muslim-league-3217.jpg

ഭൂരിപക്ഷം വൻതോതിൽ താഴ്ന്നത് വിജയാഘോഷങ്ങർക്കിടയിലും മുസ്‌ലിം ലീഗിനെ വെട്ടിലാക്കി. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും ഒഴുകിപ്പോയ ഭൂരിപക്ഷത്തിന്റെ കണക്ക് നിരത്താൻ ലീഗ് നേതൃത്വം വിയർക്കേണ്ടി വരും. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൻ ലഭിച്ച ഭൂരിപക്ഷം 38055. 2017 ലോക്സഭാ

വ്യക്തിപരമായ വോട്ടുകള്‍ ഖാദറിന് കുറഞ്ഞു: ഹൈദരലി ശിഹാബ് തങ്ങള്‍

panakkad-thangal.jpg

വ്യക്തിപരമായ വോട്ടുകള്‍ ഖാദറിന് കുറഞ്ഞെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതുപോലെ വ്യക്തിപരമായ വോട്ടുകള്‍ ലഭിച്ചില്ല. എല്ലാ അധികാരത്തെയും എതിർത്തു തിളക്കമാർന്ന വിജയം നേടാന്‍ ലീഗിനായെന്നും അദ്ദേഹം വേങ്ങരയിൽ പറഞ്ഞു. വോട്ട് കുറഞ്ഞതിൽ പല ഘടകങ്ങളും ഉണ്ടാകുമെന്നും അതിൽ

വേങ്ങരയിലെ വിജയം അഭിമാനകരം:ചെന്നിത്തല

ramesh-chennithala.jpg

വേങ്ങരയിലെ യു.ഡി.എഫ് വിജയം അഭിമാനകരമെന്ന് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ വോട്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണം.സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു. കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായ വോട്ടുകളുണ്ടായിരുന്നു. കെ.എന്‍.എ ഖാദറിന് അത്രത്തോളം വോട്ട് ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ല: കുമ്മനം

kummanam.jpg

വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ . യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ തറപറ്റിക്കാന്‍ നോക്കി . എസ്.ഡി.പി.ഐ മൂന്നാമതെത്തിയത് ആശങ്കാജനകം . എസ്ഡിപിഐക്ക് വോട്ടു കൂടിയതിനെങ്ങനെ എന്നതിന് ലീഗും യുഡിഎഫും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം പ്രതീക്ഷിച്ചതിലും അപ്പുറം:ഉമ്മന്‍ ചാണ്ടി

oommen-chandy-kunhalikutty.jpg

കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് ഉമ്മന്‍ ചാണ്ടി. വേങ്ങര തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

യു.ഡി.എഫ് വിജയം തൃപ്തികരം: എ.െക ആന്റണി

a-k-antony-20-8.jpg

വേങ്ങരയിലെ യു.ഡി.എഫ് വിജയം തൃപ്തികരമെന്ന് എ.െക ആന്റണി. കുഞ്ഞാലിക്കുട്ടി വേങ്ങരക്കാരനായതിനാല്‍ അതിന്റെ സ്വാധീനം ഉണ്ടായിരുന്നു. ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടതെന്നും ആന്റണി പറഞ്ഞു.

വേങ്ങരയില്‍ ഭരണവിരുദ്ധവികാരം പ്രതിഫലിപ്പിക്കാനായില്ല:കെ.മുരളീധരൻ

kpcc-muraleedharan-t.jpg

വേങ്ങരയില്‍ ഭരണവിരുദ്ധവികാരം പ്രതിഫലിപ്പിക്കാനായില്ലെന്ന് കെ.മുരളീധരന്‍. ഇത് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കും. മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചതെന്നും മുരളീധരൻ പറഞ്ഞു.

വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചു: പി.പി. ബഷീര്‍

p-p-basheer.jpg

വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍

കെഎൻഎ ഖാദർ വിജയത്തിലേക്ക്; ലീഡ് 20000 പിന്നിട്ടു

Khader-at-Vengara-lead.jpg

വോട്ടെണ്ണാന്‍ ഒരു പഞ്ചായത്തു മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ 20000ല്‍ പരം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. 20185 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിട്ടു നില്‍ക്കുന്നത്. ആകെ 56512 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.

സോളാര്‍ റിപ്പോര്‍ട്ട് ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്ന് കോടിയേരി

kodiyeri-press-meet-lavline.jpg

വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ട സോളാര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായിട്ടില്ല എന്നാണ് ഫലത്തില്‍ നിന്നു മനസിലാക്കേണ്ടത്. വേങ്ങരയില്‍ യുഡിഎഫ്

50000 വോട്ടുകളെണ്ണി; യുഡിഎഫ് ലീഡ് പതിനായിരം പിന്നിട്ടു

league-flag.jpg

വേങ്ങരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോള്‍ ചെയ്ത 50000 വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് പതിനായിരം പിന്നിട്ടു. 30968 വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് 20512 വോട്ടുകളാണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് തുടരുന്ന എസ്ഡിപിഐ 4038

കെ.എന്‍.എ.ഖാദര്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡിനൊപ്പം എത്തില്ല

kna-khader-vengara1.jpg

കണ്ണമംഗലത്തെ ആദ്യഫലങ്ങള്‍ വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന് 7476 വോട്ടുകളുടെ ലീഡ്. 56 ബൂത്തുകളുടെ ഫലമാണ് വന്നിട്ടുള്ളത്. 165 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. ലീഡ് നില ഇത്തരത്തില്‍ പോയാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ലീഡിനൊപ്പം എത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്.

ആദ്യറൗണ്ടില്‍ കെ.എന്‍.എ. ഖാദര്‍ മുന്നില്‍

league-lead.jpg

വേങ്ങരയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ മുന്നിട്ടു നില്‍ക്കുന്നു. എ.ആര്‍.നഗറില്‍ എല്‍ഡിഎഫ് ലീഡ് നേടിയത് ഒരുതവണ മാത്രം. ഇത് അതിവേഗം മാറി മറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലായി. കെ.എന്‍.എ ഖാദര്‍ 2000 ലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു.

യുഡിഎഫ് ഭൂരിപക്ഷം 5000 കടന്നു

Vengara-Counting-league.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എ.ആര്‍. നഗര്‍ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എന്‍.എ ഖാദര്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വന്തം സ്ഥലത്ത് മാത്രമാണ് ലീഡ് നേടിയത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ മൂന്നാമതാണുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍

ഖാദറിന്റെ ലീഡ് നില കുതിക്കുന്നു; 2000 കടന്നു

vengara-couting.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. എ.ആര്‍. നഗറിലെ രണ്ടു ബൂത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ 2000 ലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി 2653 ഉം ബിജെപി സ്ഥാനാർഥി 732 വോട്ടുകളും നേടി.

കെ.എന്‍.എ ഖാദര്‍ മുന്നിട്ടു നില്‍ക്കുന്നു

kna-khadar.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. എ.ആര്‍. നഗറിലെ രണ്ടു ബൂത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ 432 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ആദ്യമെണ്ണുക എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടുകള്‍.

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചനകള്‍ അല്‍പസമയത്തിനകം

vengara-candidates.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ അല്‍പസമയത്തിനകം. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും ആദ്യമെണ്ണുക എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടുകള്‍. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മനോരമ ന്യൂസ് തല്‍സമയം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണൽ

മികച്ച ഭൂരിപക്ഷം ഉണ്ടാകും; വേങ്ങര ചതിക്കില്ല:കെ.എന്‍.എ ഖാദർ

k-n-a-khader.jpg

വേങ്ങര ഉപതിരഞ്ഞടുപ്പിൽ മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍‌. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല.എല്‍.ഡി.എഫിന്റെ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും ഖാദർ പറഞ്ഞു. എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണൽ. ആദ്യഫലസൂചന എട്ടേകാലോടെ

വേങ്ങരയിൽ യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും:പി.പി.ബഷീർ

p-p-basheer.jpg

വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാനനേട്ടമുണ്ടാക്കുമെന്ന് പി.പി.ബഷീര്‍. യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍‌ അവകാശപ്പെട്ടു. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല.എല്‍.ഡി.എഫിന്റെ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് കക്ഷികൾക്കിടയിൽ സ്ഥാനാർഥി

vengara-candidate-t.jpg

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞു കക്ഷികൾക്കിടയിൽ സ്ഥാനാർഥി തിരക്കിലാണ്. യൂ ഡി എഫ് നെ ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും വരാൻ പോകുന്നതെന്നു പി പി ബഷീർ. ഇവിടെ അഭിഭാഷകർക്ക് മാത്രമെ പ്രവേശനമുള്ളു. വേങ്ങരയിലെ എൽ ഡി എഫ് സ്ഥാനാർഥിക്കും ഇവിടെ പ്രവേശനമുണ്ട്. അഡ്വക്കേറ്റ് പി.പി ബഷീർ ഈ ബാർ കൗൺസിൽ മെമ്പറാണ്. ആള്

വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടിയും ഹൈദരലി ശിഹാബ് തങ്ങളും

pk-kunhalikutty.jpg

യു.ഡി.എഫിന് നല്ല വിജയവും ഭൂരിപക്ഷവുമുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി . സോളര്‍ എന്ന എല്‍.ഡി.എഫിന്റെ വജ്രായുധം തടുക്കും.വിജയം സുനിശ്ചിതമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാനനേട്ടമുണ്ടാക്കുമെന്ന് പി.പി.ബഷീർ പറഞ്ഞു‍. യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും

വേങ്ങരയിൽ ഭിന്നശേഷി വോട്ടർമാർക്ക് വേണ്ടി വീൽചെയർ സൗകര്യവും

wheel-chair.jpg

രാജ്യത്ത് ആദ്യമായി ഭിന്നശേഷി വോട്ടർമാർക്ക് വേണ്ടി എല്ലാ പോളിങ് കേന്ദ്രങ്ങളിലും വീൽചെയർ സൗകര്യം ഏർപ്പെടുത്തി. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. സമാധാനപരമാണ് തിരഞ്ഞെടുപ്പ്. ഇടതു സ്ഥാനാർഥി പി.പി.ബഷീർ മമ്പുറം ജി.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ വേങ്ങരയിലെ മിക്ക ബൂത്തുകളിലും

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്

vengara-voting-1.jpg

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 10 മണിവരെ 23.87% പോളിങ്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ചു വരിയിൽനിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്.

വേങ്ങര ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളും വോട്ടിങ് സാമഗ്രികളും വിതരണം ചെയ്തു

vengara3.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളും വോട്ടിങ് സാമഗ്രികളും വിതരണം ചെയ്തു. 165 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്. ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടർമാർ നാളെ വോട്ടുചെയ്യും. സ്‌ട്രോങ് റൂം തുറന്ന് കൃത്യം പത്തിന് ആരംഭിച്ച വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രഹികളുടെയും വിതരണം രണ്ടു മണിക്കൂർ

വേങ്ങരയിൽ പ്രതീക്ഷകളുടെ കണക്കെടുപ്പുമായി മുന്നണികൾ

vengara.jpg

യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ എന്തും സംഭവിക്കുമെന്ന തരത്തിൽ പോരാട്ടം കാഴ്ച വക്കാനായതാണ് ഇടതുപക്ഷത്തിന്റെ നേട്ടം. തിരഞ്ഞെടുപ്പിനിടെ എത്തിയ ബി.ജെ.പിയുടെ ജനരക്ഷായാത്രയും പ്രചാരണവും ബി.ജെ.പിയേക്കാൾ ബാധിക്കുക മറ്റു സ്ഥാനാർഥികളേയാണ്. പ്രചാരണം അവസാനിച്ചതോടെ പ്രതീക്ഷകളുടെ കണക്കെടുക്കുകയാണ്

ജനമനറിയാൻ വിനോദ് കോവൂർ

vinod-kovoor-vengara.jpg

കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം കൊട്ടിയിറങ്ങി. തിരഞ്ഞെടുപ്പ് ചൂട് തൊട്ടറിഞ്ഞ് കോവൂരിന്റെ യാത്ര തുടരുകയാണ്. ആവേശം അണപൊട്ടിയൊഴുകിയ പരസ്യപ്രചാരണത്തിനു ശേഷം ബുധനാഴ്ച വേങ്ങര വിധിയെഴുതും. എന്തൊക്കെയാണ് വേങ്ങരയിലെ പ്രതീക്ഷകൾ. ജനം ആർക്കൊപ്പം നിൽക്കും. കാത്തിരുന്നു

വെല്ലുവിളി നേരിടുന്ന വേങ്ങരയിലെ കാർഷിക മേഖല;വോട്ടുവണ്ടി

vonduvandi-new.jpg

കൃഷിയും വിദേശ ജോലിയുമാണ് വേങ്ങരയുടെ പ്രധാന ഉപജീവന മാർഗങ്ങൾ. എന്നാൽ കടുത്ത വെല്ലുവിളി നേരിടുകയാണ് മണ്ഡലത്തിലെ കാർഷിക മേഖല. ഹെക്ടർ കണക്കിന് നെൽപ്പാടങ്ങൾ ഉണ്ടായിരുന്ന വേങ്ങരയിൽ ഇപ്പോഴുള്ളത് നാമമാത്രമാണ്. കർഷകർ നേരിടുന്ന പ്രതിസന്ധി എത്രത്തോളം ഗുരുതരമാണെന്ന് പരിശോധിക്കുകയാണ് വോട്ടുവണ്ടി ഇന്ന്.

പ്രചാരണാവേശം കൊട്ടിയിറങ്ങി; വേങ്ങര പൊളിങ് ബൂത്തിലേയ്ക്ക്

vengara-election-new.jpg

കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം കൊട്ടിയിറങ്ങി. പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്ത് സംഘടിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. വോട്ടെടുപ്പ് നടക്കുന്ന ബുധനാഴ്ച വരേയുള്ള സമയം നിശബ്ദ പ്രചാരണത്തിനുള്ളതാണ്. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായി

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു

vengara-bypoll.jpg

കഴിഞ്ഞ ഒരു മാസമായി നീണ്ടുനിന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാവേശം കൊട്ടിയിറങ്ങി. പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്ത് സംഘടിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. വോട്ടെടുപ്പ് നടക്കുന്ന ബുധനാഴ്ച വരേയുള്ള സമയം നിശബ്ദ പ്രചാരണത്തിനുള്ളതാണ്. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായി

പ്രചാരണ തിരക്കിൻറെ രാത്രി കാഴ്ചകളുമായി വോട്ടുവണ്ടി

vottuvandi-t.jpg

വേങ്ങരയുടെ ചലനങ്ങള്‍ തൊട്ടറിഞ്ഞ്് മനോരമ ന്യൂസ് വോട്ടുവണ്ടി പര്യടനം തുടരുന്നു പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാവും പകലുമില്ലാതെ പ്രചാരണ പരിപാടികളിലാണ് രാഷ്ട്രീയ പാർട്ടികൾ. രാത്രി ഏറെ വൈകിയും പോസ്റ്ററുകളും ബാനറുകളും ഒട്ടിയ്ക്കുകയാണ് പ്രവർത്തകർ. വേങ്ങരയിലെ അത്തരം ചില

വാദമുഖങ്ങളുമായി മുന്നണികൾ

panchayath-t.jpg

വേങ്ങര പരീക്ഷക്കരികിലാണ് കേരളം, നൂറിൽ നൂറ് എന്നപോലെ മുസ്ലിം ലീഗ് വലിയ ആത്മവിശ്വാസംകൊണ്ട ഈ പരീക്ഷയെ സിപിഎം എത്രെ ദുഷ്കരമാക്കിയിട്ടുണ്ട് അവർക്ക് ഏറ്റവും ഒടുവുൽ വേങ്ങര ബൂത്തിനരികിൽ എത്തിനിൽക്കുമ്പോൾ എന്താണ് ഈ ഉപതിരഞ്ഞിടുപ്പിന്റെ ഈ ജനവിധിയുടെ അവസാന രാഷ്ട്രീയ ചിത്രം എന്നാണ് കണ്ണമംഗലം വേങ്ങര

വേങ്ങരയിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

vs-vengara-t.jpg

വേങ്ങരയിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ് അച്യുതാനന്ദൻ. തിരഞ്ഞെടുപ്പ് പരിപാടികൾക്ക് മുൻപ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഡോ. പി.കെ വാര്യർക്കൊപ്പം ഉച്ചയൂണിനെത്തിയതായിരുന്നു വി.എസ് കൊട്ടക്കൽ തറവാടിന്റെ അകത്തളത്തിൽ പ്രൗഢി വിളിച്ചോതുന്ന ചുവരുകൾക്കരികെ പത്മശ്രീ പി.കെ വാരിയർ തന്റെ സുഹൃത്ത് വി എസിന്റെ വരവിനായി

വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മമ്പുറം പാലത്തിന്റെ സ്ഥാനം

mampram-bridge.jpg

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മമ്പുറം പാലത്തിന്റെ വികസനം മുഖ്യ പ്രചാരണവിഷയമാണ്. വികസനവാദവുമായി മുന്നണി സ്ഥാനാർഥികൾ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൂർത്തിയാകാത്ത പാലം വേറെ, വോട്ടു വേറെയെന്ന നിലപാടിലാണ് നാട്ടുകാർ. തെരഞ്ഞെടുപ്പിൽ ഒരു പാലത്തിന് ഇത്ര പ്രധാന്യമെന്താണ്. പ്രചാരണത്തിൽ മുന്നണി വ്യത്യാസമില്ലാതെ

മാപ്പിളപ്പാട്ടും ഗസലുകളും പെയ്തിറങ്ങി വേങ്ങരയിലെ തട്ടിൻ പുറത്തെ പാട്ടു കേന്ദ്രം

vottuvandi8.jpg

മാപ്പിളപ്പാട്ടും ഗസലുകളും പെയ്തിറങ്ങുകയാണ് വേങ്ങരയിലെ തട്ടിൻ പുറത്തെ പാട്ടു കേന്ദ്രത്തിൽ. ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ പ്രചാരണ കേന്ദ്രങ്ങളിലും ഓടി നടന്ന് പാടുന്ന തിരക്കിലാണ് ഗായകർ.

വേങ്ങരയിൽ ഭരണ സംവിധാനങ്ങളെ എൽഡിഎഫ് ദുരുപയോഗം ചെയ്യുന്നു: യുഡിഎഫ്, എൻഡിഎ

k-n-a-khader.jpg

വേങ്ങരയിൽ ഭരണ സംവിധാനങ്ങളെ എൽഡിഎഫ് ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി യുഡിഎഫും എൻഡിഎയും. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെഎൻഎ ഖാദർ അറിയിച്ചു. എന്നാൽ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ തിരിച്ചടിച്ചു.

മുസ്‍ലിം ലീഗിൽ പ്രശ്നങ്ങൾ അമർന്ന് കത്തുന്നു: ടി വി രാജേഷ്

disc-panchayath.jpg

മുസ്‍ലിം ലീഗ് പുറമേ നിന്ന് ശാന്തമായി കാണുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ അമർന്ന് കത്തുന്നുണ്ടെന്നും അതിന്റെ പ്രതിഫലനം വേങ്ങരയിലെ തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കമെന്ന് ടി വി രാജേഷ് എം എൽഎ.പാർട്ടികൾ മാറി മാറി ആരോപിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും രാഷ്ട്രീയ കൊലപാതകവും വേങ്ങരയിലെ വോട്ടർമാർ എങ്ങനെ

വേങ്ങരയില്‍ ഇടതുപക്ഷത്തിന്റെ വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന് ജി.സുധാകരൻ

g-sudhakaran.jpg

വേങ്ങരയില്‍ ഇടതുപക്ഷത്തിന്റെ വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി ജി.സുധാകരൻ. സംസ്ഥാന ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണതൃപ്തരാണ്. മഴ മാറിയാൽ ഒരു മാസത്തിനകം കേരളത്തിലെ റോഡ്‌ നിർമാണം പൂർത്തിയാക്കും. അറ്റകുറ്റപ്പണികൾക്ക് മാത്രം 350 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ജി.സുധാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു.

പരസ്യ പ്രചാരണം കൊഴുപ്പിക്കാന്‍ മന്ത്രിമാരും യുഡിഎഫ് നേതാക്കളും വേങ്ങരയില്‍

campaign-udf-vengara.jpg

കൊട്ടികലാശത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ സംസ്ഥാന നേതാക്കളെല്ലാം വേങ്ങരയിൽ. ഇടതു-വലതു - എൻ.ഡി.എ നേതാക്കളുടെ ശ്രദ്ധ കുടുംബയോഗങ്ങളിലാണ്. കൊട്ടിക്കലാശത്തിന് മുൻപ് പരമാവധി നേതാക്കളെ എത്തിച്ച് പ്രചാരണം കടുപ്പിക്കുകയാണ് മുന്നണികൾ.ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ നേതാക്കൾ മണ്ഡലത്തിൽ

വേങ്ങരയിലെ പ്രചാരണച്ചൂട് ക്യാൻവാസിലാക്കി കുട്ടിക്കൂട്ടം

vengara-studets-art-t.jpg

വേങ്ങരയിലെ പ്രചാരണച്ചൂട് ക്യാൻവാസിലാക്കി കുട്ടിക്കൂട്ടം. സ്ഥാനാർഥികളും പോളിങ് ബൂത്തിലെ കാഴ്ചയുമെല്ലാം ഇവരുടെ വരയിൽ വിഷയമായി. കുറ്റൂർ കെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പകർത്താൻ മരണത്തണലിൽ ഒത്തുകൂടിയത്. ഇവരുടെ വിരലിൽ മഷി പുരളാൻ ഇനിയും കാത്തിരിക്കണം. അതിനുമുൻപായി ഇവർ

വേങ്ങര തെരഞ്ഞെടുപ്പ്; സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് കുടുംബയോഗങ്ങൾ സജീവം

vanitha-eletion-t.jpg

സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് മണ്ഡലത്തിലെങ്ങും കുടുംബയോഗങ്ങൾ സജീവം. വനിതാ നേതാക്കളും മന്ത്രിമാരുമാണ് എൽ.ഡി.എഫിന്റെ യോഗങ്ങളിലെ ശ്രദ്ധാകേന്ദ്രം പഞ്ചായത്തുകളിലുടനീളം കുടുംബയോഗങ്ങളിൽ പങ്കെടുത്ത് പി.പി.ബഷീറിനായി വോട്ടുചോദിക്കുന്ന തിരക്കിലാണ് വനിതാ നേതാക്കൾ.ഒാരോ യോഗങ്ങളിലും തിരഞ്ഞെടുപ്പിന്റെ

ഉപതിരഞ്ഞെടുപ്പിന്റെ ചൂടിൽ വേങ്ങരയിലെ കള്ളുഷാപ്പുകൾ

vengara.jpg

ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറിയതോടെ വേങ്ങരയിലെ കള്ളുഷാപ്പുകളില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള നിരോധനം നീക്കി.എന്നാല്‍ ഇടത് വലത് ചേരികള്‍ പക്ഷംതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ കയ്യാങ്കളിയാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഷാപ്പുകളില്‍ തുടരും.

തിരഞ്ഞെടുപ്പിനിടയ്ക്ക് ഒരു മലകയറ്റം: തിരുവോണമലയിലേക്കൊരു യാത്ര

vengara-temple.jpg

തിരഞ്ഞെടുപ്പിനിടയ്ക്ക് ഒരു മലകയറ്റം. വേങ്ങര തിരുവോണമലയിലെ പുരാതന ക്ഷേത്രത്തിലെക്കൊരു യാത്ര. മലബാർ കലാപകാലത്ത് കലാപകാരികളുടെ ഒളിത്താവളമയിലുന്നു തിരുവോണമല. ഈ മല കയറിയാൽ മലപ്പുറം മുഴുവനും കാണാം. കൊടുമുടിപോലെ തല ഉയർത്തി നിൽക്കുന്ന 500 വർഷത്തിലേറെ പഴക്കമുള്ള തിരുവോണമല ക്ഷേത്രം. പൂർണമായും കല്ലിലാണ്

യുഡിഎഫ് ഹർത്തൽ പ്രചാരണ വിഷയമാക്കി എൽഡിഎഫും എൻഡിഎയും

p-p-basheer.jpg

കൂടിയാലോചനായില്ലാതെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്തൽ വേങ്ങരയിൽ പ്രധാന പ്രചാരണ വിഷയമാക്കി എൽഡിഎഎഫും എൻഡിഎയും. ഹർത്താൽ മാറ്റിയത് ബിജെപിയെ സഹായിക്കാനാണെന്നു സിപിഎം കുറ്റപ്പെടുത്തുമ്പോൾ അനാവശ്യ സമരമാണെന്നാണ് എൻഡിഎ യുടെ നിലപാട്. ആദ്യം 13നും പിന്നീട് 12നും ഹർത്താൽ പ്രഖ്യാപിച്ച പുലിവാല് പിടിച്ച യുഡിഎഫ് ഒടുവിൽ

'തിരഞ്ഞെടുപ്പ് വരും പോകും. പക്ഷെ എന്നുമിങ്ങനെ അവധി കിട്ടില്ലല്ലോ'

vengara-election.jpg

തിരഞ്ഞെടുപ്പ് പ്രചാരണം അവധിയില്ലാതെ പുരോഗമിക്കുമ്പോൾ ഒരുകൂട്ടർ കളിക്കളങ്ങളിലാണ്. തിരഞ്ഞെടുപ്പ് വരും പോകും. പക്ഷെ എന്നുമിങ്ങനെ അവധി കിട്ടില്ലല്ലോ.നാളെയുടെ നെയ്മറും,മെസ്സിയും, റൊണാൾഡൊയുമെല്ലാം ഇവിടെ ജോറായി കളിക്കുന്നുണ്ട്. അതിവേഗം പന്തുവലയിലാക്കാൻ ചിലരെ തള്ളിയിട്ടും, വീണു

ഒരാഴ്ച മാത്രം ബാക്കി; പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ

vengara23.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. എല്ലാ പഞ്ചായത്തുകളിലും രണ്ടു വട്ടം സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി വാഹന പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വരും ദിവസങ്ങളിലെ നേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തിന് കൂടുതൽ കരുത്തു പകരും .പ്രചാരണങ്ങൾക്കൊപ്പം ആരോപണ

കെ.എൻ.എ. ഖാദറിന്റെ വാഹനപ്രചാരണം വേങ്ങരയുടെ എല്ലാ കോണുകളിലേക്കും

vengara-khader-campign.jpg

കെ.എൻ.എ ഖാദറിന്റെ വാഹനപ്രചാരണം വേങ്ങരയുടെ എല്ലാ കോണുകളിലേക്കും. തിരഞ്ഞെടുപ്പ് അടുക്കുംതോറും അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞെന്ന് സ്ഥാനാർഥി. വേങ്ങരയുടെ പ്രധാന സ്ഥലങ്ങളിലേക്കു നീളുന്ന ഈ യാത്രയിലൂടെ ജനങ്ങളിലേക്കുള്ള കോണിപ്പടികൾ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യൂ.ഡി.

ചാക്കീരി അഹമ്മദ്കുട്ടിയുടെ ഓര്‍മകളിലൂടെ സഞ്ചരിച്ച് വോട്ടുവണ്ടി

vottuvandi-t.jpg

പ്രമുഖ മുസ്‌ലിംലീഗ് നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിയുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഇന്ന് വോട്ടുവണ്ടി. മലബാറില്‍ പാര്‍ട്ടിക്ക് അടിത്തറയൊരുക്കിയവരില്‍ പ്രധാനിയാണ് ഇദ്ദേഹം. ഈ തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് അഹമ്മദ്കുട്ടിയുടെ കുടുംബം

വേങ്ങരയിൽ ഹവാല പരിശോധനക്കിടെ വഴിയിൽ ഉപേക്ഷിച്ച പത്തു ലക്ഷം രൂപ കണ്ടെത്തി

hawala-raid-t.jpg

ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി വേങ്ങരയിൽ നടക്കുന്ന പ്രത്യേക ഹവാല പരിശോധനക്കിടെ വഴിയിൽ ഉപേക്ഷിച്ച പത്തു ലക്ഷം രൂപ കണ്ടെത്തി. നിയമസഭ മണ്ഡലത്തിന്റെ അതിർത്തി കടന്നു വരുന്ന വഴികളിലെല്ലാം വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂരിയാട്ടെ വാഹനപരിശോധന നടക്കുന്നിടത്തു നിന്ന് മീറ്ററുകൾ മാറിയാണ് പത്തു ലക്ഷം രൂപ

'വേങ്ങരയും കോവൂരും'

vindod-kovoor.jpg

ഉപതിരഞ്ഞെടുപ്പ് ചൂട് തൊട്ടറിഞ്ഞ് ടെലിവിഷന്‍ താരം വിനോദ് കോവൂര്‍ വേങ്ങരയില്‍. തമാശയും പാട്ടും അല്‍പ്പം രാഷ്ട്രീയ വര്‍ത്തമാനവുമായാണ് ചായക്കടയിലെ ചര്‍ച്ചയ്ക്കായി മനോരമ ന്യൂസിനൊപ്പം വിനോദ് വേങ്ങരയിലെത്തിയത്. തെരഞ്ഞെടുപ്പ് വിശേഷങ്ങളും കളിയും തമാശയും അൽപം കാര്യവും ഒക്കെ ഉൾപ്പെടുന്നതായിരുന്നു വേങ്ങരയിലെ

കോൺഗ്രസ്, ലീഗ് ഭിന്നതകൾ ചർച്ചയാക്കി വേങ്ങര പഞ്ചായത്ത് സംവാദം

vangara-panachayath.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പറപ്പൂരിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നതകൾ ചർച്ചയാക്കി മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. വേങ്ങരയിലെ തിരഞ്ഞെടുപ്പ് ആവേശം വിളിച്ചറിയിച്ചാണ് ചർച്ചയിൽ പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത്. പറപ്പൂർ പഞ്ചായത്തിൽ കോൺഗ്രസും ലീഗും ഭരണത്തിൽ ഒപ്പമില്ല. പക്ഷെ ചർച്ചക്കെത്തിയപ്പോൾ

കെ.എം മാണിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടുന്നതായി കെ.എൻ.എ ഖാദർ

kna-kahder.jpg

കെ.എം മാണിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ.മണ്ഡലത്തിൽ വികസന മുരടിപ്പെന്ന എൽ.ഡി.എഫ് പ്രചാരണം വോട്ടർമാർ പുഛത്തോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു . പഞ്ചായത്തുകൾ തോറും സ്വീകരണം ഏറ്റുവാങ്ങിയുള്ള സ്ഥാനാർഥി പര്യടനത്തിന് ഇന്നൊരു ദിവസത്തേക്ക് അവധി

ഞായറാഴ്ചക്കും അവധി കൊടുക്കാതെ വേങ്ങരയിൽ തിരഞ്ഞെടുപ്പ് ആവേശം

vengara-campaign.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഞായറാഴ്ചക്കും അവധി കൊടുക്കാതെ തിരഞ്ഞെടുപ്പ് ആവേശം. വാഹനപ്രചാരണത്തിന്റെ തിരക്കിലാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർഥികൾ. അവധിയില്ലാത്ത പ്രചാരണത്തിരക്കിലേക്ക് സ്ഥാനാർഥികളും മുന്നണികളും മാറിക്കഴിഞ്ഞു. വേങ്ങര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ കാണാനുളള ഒാട്ടത്തിലാണ്

വേങ്ങരയിലെ വോട്ടർമാര്‍ക്ക് സംസ്ഥാന ഭരണം വിലയിരുത്താനുളള അവസരം: കെ.ടി. ജലീൽ

k-t-jaleel-23-8.jpg

വേങ്ങരയിലെ വോട്ടർമാര്‍ക്ക് സംസ്ഥാന ഭരണം വിലയിരുത്താനുളള അവസരമാണിതെന്ന് മന്ത്രി കെ.ടി. ജലീൽ മനോരമ ന്യൂസിനോട്. സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെല്ലാം നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. താൻ സി.പി.എം അംഗത്വം എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അംഗത്വം എടുക്കാൻ പാർട്ടി

വേങ്ങരയുടെ വികസനം മുതൽ ദേശീയരാഷ്ട്രീയം വരെ: സംവാദം

vengara-discussion.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം വിളിച്ചറിയിച്ച് മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. ചർച്ചയിൽ പങ്കുചേരാൻ നൂറു കണക്കിന് വോട്ടർമാരാണ് എത്തിയത്. ഉരുളക്കുപ്പേരിയായി ചോദ്യങ്ങളും മറു ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം എത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എക്കൊപ്പം മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ എൽ.‍ഡി.എഫ്,

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം പ്രചാരണ വിഷയമാക്കി എൽഡിഎഫ്

pinarayi.jpg

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം പ്രചാരണ വിഷയമാക്കി എൽ.ഡി.എഫ്. പിണറായി സർക്കാറിന്റെ നേട്ടം പ്രവാസി കുടുംബങ്ങളുടെ വോട്ട് അനുകൂലമാക്കുമെന്നാണ് സ്ഥാനാർഥി പി.പി.ബഷീറിന്റെ കണക്കുകൂട്ടൽ. ജന്മനാട്ടിലാണ് രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എത്തിയത്.നാട്ടുകാരെ കണ്ട് കുശലം പറഞ്ഞു. വോട്ടു

വേങ്ങരയിൽ പോരാട്ടം മുറുകുന്നു

vengara-election-576x432-2.jpg

യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിന്റെ ഒന്നാം ഘട്ട സ്ഥാനാർഥി പര്യടനം നാളെ ആരംഭിക്കും. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ഒരു റൗണ്ട് കയറിയിറങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥി. ആറുപഞ്ചായത്തകളിലേയും വ്യക്തി വേട്ടുകൾ ഉറപ്പിച്ചു കഴിഞ്ഞു.ഇനി സ്ഥാനാർഥി പര്യടനത്തിന്റെ നാളുകളാണ്.പരമാവധി വോട്ടർമാരെ

വേങ്ങര ഉപതിരഞ്ഞെടുപ്പിന് വിവിപാറ്റ് വോട്ടിങ് യന്ത്രം തയാർ

vengara.jpg

സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന എന്ന പ്രത്യേകതയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ളത്. വിവിപാറ്റ് യന്ത്രം വോട്ടർമാരെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ അവധി ദിവസവും വിശ്രമമില്ലാതെ വോട്ടർമാരെ പോളിങ്

അസഹിഷ്ണുതക്കെതിരെയുളള വിധിയെഴുത്താവും വേങ്ങര തിരഞ്ഞെടുപ്പു ഫലമെന്ന് ഉമ്മൻ ചാണ്ടി

vengara-candidates-t.jpg

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അസഹിഷ്ണുതക്കെതിരെയുളള വിധിയെഴുത്താവും വേങ്ങര തിരഞ്ഞെടുപ്പു ഫലമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാണം കെട്ടുളള തോൽവി ഒഴിവാക്കാനാണ് സി.പി.എം പരിശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. ഭരണ പരാജയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ജനം വേങ്ങരയിൽ യു.ഡി.എഫിന്

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം വ്യക്തം

vengarapooram-t.jpg

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം വ്യക്തം.രണ്ടു സ്വതന്ത്രർ ഉൾപ്പടെ ആറു പേരാണ് ജനവിധി തേടുന്നത് നാമനിർദേശ പ്ത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് എല്ലാവരും ഉറ്റുനോക്കിയത് യു.ഡി.എഫ് വിമത സ്ഥാനാർഥി കെ.ഹംസയുടെ നീക്കങ്ങളാണ്.കെ.എൻ.എ ഖാദർ പത്രിക

പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജനങ്ങൾ തള്ളിക്കളയു‍ം: കെ.എൻ.എ ഖാദർ

kna-khader.jpg

പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജനങ്ങൾ തള്ളിക്കളയുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് ആണെന്ന ആരോപണത്തിന് ജനങ്ങൾ വോട്ടെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകും: എ. വിജയരാഘവൻ

a-vijayaraghavan.jpg

സംസ്ഥാന ഭരണ കൂടി വിലയിരുത്തി ജനം വേങ്ങരയിൽ വോട്ടു ചെയ്യുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഒന്നേകാല്‍ വർഷത്തെ ഭരണനേട്ടങ്ങൾ കൂടി വിലയിരുത്തുന്നത് ഇടതു സ്ഥാനാർഥിക്ക് അനുകൂലമാകുമെന്നും വിജയരാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, സോളാർ കമ്മീഷൻ റിപ്പോട്ടിൽ

ഒന്നാംഘട്ട പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ

vengara-t.jpg

എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീറിന്റെ ഒന്നാം ഘട്ട മണ്ഡല പര്യടനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലാണ് ഒരു ദിവസം സ്വീകരണം ഏറ്റുവാങ്ങുന്നത്. പഞ്ചായത്തിന്റെ ഓരോ കവലയിലും കുഞ്ഞുകുഞ്ഞു സ്വീകരണ കേന്ദ്രങ്ങൾ, ഇവിടേക്കെത്തുന്ന സ്ഥാനാർഥിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണിത്, കാത്തിരുന്നവരെ അഭിവാദ്യം ചെയ്‌തു സ്വീകരണ

വേങ്ങര ഉപതിരഞ്ഞെടുപ്പ്; സോളർ കമ്മീഷൻ റിപ്പോർട്ട് ആയുധമാക്കാനൊരുങ്ങി എൽഡിഎഫ്

vengara-election-t.jpg

സോളർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എൽ.ഡി.എഫ് ആയുധമാക്കും. തോമസ് ചാണ്ടിയ്ക്കെതിരെയും സർക്കാരിനെതിരെയും ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ആയുധം കൂടിയാണ് റിപ്പോർട്ട്. അതേസമയം കമ്മീഷന്റ കണ്ടെത്തലുകൾക്ക് പാർട്ടിയിലും മുന്നണിയിലും ഉമ്മൻചാണ്ടി മറുപടി പറയേണ്ടിവരും വേങ്ങര

ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് എതിർപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikkutty.jpg

ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുസ്്ലിംലീഗിന് എതിർപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് ഉറപ്പുളളതുകൊണ്ടാണ് സർക്കാരിന്റെ വിലയിരുത്തലാവും ഫലമെന്ന് പറയാൻ കോടിയേരി ധൈര്യം കാട്ടാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. വേങ്ങര

വേങ്ങര ഉപതിരഞ്ഞെടുപ്പ്: വോട്ടുവണ്ടി മമ്പുറം മഖാമിൽ

vottuvandi-1.jpg

പ്രമുഖ മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കാണ് വോട്ടുവണ്ടിയുടെ ആദ്യയാത്ര. സ്വാതന്ത്ര്യസമര സേനാനിയും ആത്മീയ േനതാവുമായ സയ്യിദ് അലവി തങ്ങളുടെ ശവകുടീരത്തില്‍ പ്രതിദിനം ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. തീര്‍ഥാടകരും മഖാം നടത്തിപ്പുകാരും നാട്ടുകാരുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് വേങ്ങര

സർക്കാരിന്റെ വിലയിരുത്തലാവും വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന് എം.എം. ഹസൻ

mm-hassan.jpg

സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവും വേങ്ങര ഉപതിരഞ്ഞെടുപ്പ് എന്ന് പറയാൻ ഇടതു നേതാക്കൾക്ക് ധൈര്യമില്ലത്തത് പരാജയ ഭീതികൊണ്ടാണന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുളള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലമെന്നും എം.എം. ഹസൻ മനോരമ ന്യൂസിനോട് പറഞ്ഞു. അപമാനകരമായ

പ്രചാരണത്തിന് ചെറിയൊരു ഇടവേള: ഫോട്ടോ ഷൂട്ടിന്റെ തിരക്കിൽ കെ.എൻ.എ ഖാദർ

kna-khadar.jpg

ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. വോട്ടർമാരെ നേരിട്ടുകണ്ടു വോട്ടുചോദിക്കുന്നതുപോലെ പ്രധാനമാണ് സ്ഥാനാർഥികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ. പ്രചാരണത്തിന് ചെറിയൊരു ഇടവേള നൽകിയാണ് ചെറുപുഞ്ചിരിയോടെ ക്യാമറക്കു മുന്നിൽ എത്തിയത്. ഫോട്ടോഗ്രാഫറുടെ നിർദേശപ്രകാരം

പ്രചാരണത്തിരക്കിൽ വേങ്ങരയിലെ ഇടത് സ്ഥാനാർഥി

p-p-basheer.jpg

വേങ്ങരയിലെ ഇടതുസ്ഥാനാർഥി പി.പി. ബഷീർ വീടുകൾ കയറിയിറങ്ങിയുളള പ്രചാരണമാരംഭിച്ചു. കഴിയുന്നത്ര സി.പി.എം ബ്രാ‍ഞ്ച് സമ്മേളനങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർഥിക്കാനുളള ഒാട്ടത്തിലാണ് സ്ഥാനാർഥി. വ്യക്തികളെ കണ്ടും പരിചയമുളള വീടികളിൽ നേരിട്ടെത്തിയുമാണ് ബഷീർ വോട്ട് ചോദിക്കുന്നത്. നേതാക്കളെത്തി പ്രചാരണം

വേങ്ങരയിൽ അപരൻമാരുടെ ഭീഷണിയില്ല

vengara-election-1.jpg

അപരൻമാരില്ലാത്ത തിരഞ്ഞെടുപ്പെന്ന ഖ്യാതിയോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാനസമയം പൂർത്തിയായപ്പോൾ വേങ്ങരയിൽ ഡമ്മികളടക്കം 14 സ്ഥാനാർഥികളാണ് രംഗത്തുളളത്. അപരരൻമാരെ മൽസരിപ്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കാൻ വേങ്ങരയിൽ രാഷ്ട്രീയ

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് കോടിയേരി

vengara-kpdiyeri.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിപ്പിക്കുമെന്ന അഹങ്കാരത്തിന് ലീഗുകാർ തന്നെ ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിനുള്ള പ്രതികാരം

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിൽ കടുത്ത സംഘടനാ പ്രതിസന്ധി: കോടിയേരി

kodiyeri-vengara-t.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിൽ കടുത്ത സംഘടനാ പ്രതിസന്ധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാർഥി നിർണയത്തിലുണ്ടായ ആശയക്കുഴപ്പം സംഘടനാ പ്രതിസന്ധിക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പ്രതിസന്ധി ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നായിരുന്നു

വേങ്ങരയിലെ സിപിഎം സ്ഥാനാര്‍ഥി പി.പി. ബഷീറിനൊപ്പം

p-p-basheer.jpg

വേങ്ങരയിൽ വീണ്ടുമൊരു അങ്കത്തിനിറങ്ങുമ്പോൾ മനോരമ ന്യൂസ് പ്രതിനിധി മഹേഷ് കുമാറിനോട് പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ.

വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി‌

kna-khader.jpg

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദർ മുസ്‍ലിംലീഗ് സ്ഥാനാർഥി. പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. അവസാനം വരെ യു.എ.ലത്തീഫിന്റെ പേരുകൂടി പരിഗണനയില്‍ വന്നത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിരിമുറുക്കം നല്‍കി. ഒന്നര

സോളർ ബോംബ് വേങ്ങരയെ ബാധിച്ചില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

pk-kunhalikutty.jpg

യു.ഡി.എഫിന് നല്ല വിജയവും ഭൂരിപക്ഷവുമുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി . സോളര്‍ എന്ന എല്‍.ഡി.എഫിന്റെ വജ്രായുധം തടുക്കും.വിജയം സുനിശ്ചിതമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാനനേട്ടമുണ്ടാക്കുമെന്ന് പി.പി.ബഷീർ പറഞ്ഞു‍. യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും

ഭൂരിപക്ഷത്തിലെ ഇടിവ് വ്യക്തിപരമെന്ന് ന്യായീകരിച്ച് യുഡിഎഫ് നേതൃത്വം

kna-kahder.jpg

ഇടതു സര്‍ക്കാര്‍ വേങ്ങരയില്‍ വിജയിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഒരു പോറല്‍ പോലും ഏല്‍പിക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. അട്ടിമറി വിജയങ്ങള്‍ നേടുമെന്ന എല്ലാ വാദങ്ങളും പൊളിഞ്ഞു. ഇടതു മുന്നണി വോട്ടുകള്‍ വിലകൊടുത്തു വാങ്ങിയിട്ടു പോലും

വേങ്ങരയില്‍ യുഡിഎഫ് ജയഭേരി; കെഎന്‍എ ഖാദറിന്റെ വിജയം 23,310 വോട്ടുകള്‍ക്ക്

Khader-at-Vengara-lead.jpg

വേങ്ങരയില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നിയമസഭയിലേയ്ക്ക്. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14700 വോട്ടുകളുടെ കുറവാണുള്ളത്. ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. കഴിഞ്ഞ