E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 08:27 PM IST

Facebook
Twitter
Google Plus
Youtube

More in സോക്കര്‍17

ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശയില്‍ കൊച്ചിയിലെ ഫുട്ബോള്‍ പ്രേമികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗാലറികള്‍ പകുതിയും ഒഴിഞ്ഞുകിടക്കുമ്പോഴും ലോകകപ്പ് കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശയില്‍ കൊച്ചിയിലെ ഫുട്ബോള്‍ പ്രേമികള്‍. ഫിഫയുടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയുമാണ് കാണികള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍ 

ഐഎസ്എല്‍ മല്‍സരങ്ങള്‍ക്ക് അറുപതിനായിരത്തിലേറെ കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങളാണ് ഇത്. കേരളത്തില്‍ ഏറെ ആരാധകരുള്ള ബ്രസീലും സ്പെയിനും അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കുമ്പോള്‍ നിറഞ്ഞുകവിയേണ്ട ഗാലറികള്‍ പക്ഷേ പകുതിയും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ബ്രസീല്‍ സ്പെയിന്‍ മല്‍സരത്തിനെത്തിയത് 21, 362 പേരായിരുന്നു. തുടര്‍ന്നു നടന്ന നൈജര്‍ ഉത്തര കൊറിയ മല്‍സരം കണ്ടത് 2,754 പേര്‍ മാത്രം. ചൊവ്വാഴ്ച നടന്ന ബ്രസീല്‍ ഉത്തര കൊറിയ മല്‍സരത്തിനുണ്ടായിരുന്നത് 15,314 പേര്‍. സ്പെയിന്‍ നൈജര്‍ മല്‍സരം 7,926 പേരാണ് കണ്ടത്. കളി കാണാന്‍ ആഗ്രഹമുണ്ടായിട്ടും ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമത്തിലാണ് ഫുട്ബോള്‍ ആരാധകര്‍ 

സുരക്ഷാ കാരണങ്ങളാല്‍ കൊച്ചിയിലെ പരമാവധി കാണികളുടെ എണ്ണം 29,000 ആയി കുറച്ചതും ബാഗുകള്‍ , വാദ്യോപകരണങ്ങള്‍ , കുടിവെള്ളം തുടങ്ങിയവയൊന്നും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതും ഫുട്ബോള്‍ പ്രേമികളെ ബുദ്ധിമുട്ടിക്കുകയാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ പലരും കളികാണാന്‍ എത്താത്തതും ഗാലറികളെ ശൂന്യമാക്കുന്നു. ഫുട്ബോള്‍ അസോസിയേഷനുകള്‍ , പങ്കെടുക്കുന്ന ടീമുകള്‍ , ടൂര്‍ണമെന്റിന്റെ 13 സ്പോണ്‍സര്‍മാര്‍ , പ്രാദേശിക സംഘാടകര്‍ തുടങ്ങിയവര്‍ക്കായി വകയിരുത്തുന്ന ടിക്കറ്റുകള്‍ ഉപയോഗപ്പെടുത്താത്തതും ഗാലറികളില്‍ കാലിക്കസേരകള്‍ അവശേഷിപ്പിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :