E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 03:47 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

പൂക്കള്‍ തേടി പൂവിളിസംഘങ്ങള്‍; ചേമ്പിലക്കുമ്പിളില്‍ നിറയും ഓണപ്പൂക്കള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അയൽ സംസ്ഥാനത്തെ പൂക്കളാണ് ഈ ഓണക്കാലത്തും മലയാളിയുടെ പൂക്കളങ്ങളെ സമ്പന്നമാക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിടവഴികളിൽ തുമ്പയും, കാക്കപ്പൂവും, തെച്ചിയും, മന്താരവുമെല്ലാം ഇപ്പോഴും പൂത്തുലയുന്നുണ്ട്. മലയാളിയുടെ സ്വന്തം ഓണപ്പൂക്കളുടെ കാഴ്ചകൾ.

തുമ്പയും, തെച്ചിയും പൂത്തുലയുന്ന മേടുകൾ തേടിയുള്ള കുട്ടിക്കൂട്ടങ്ങളുടെ യാത്ര ഈ ഓണക്കാലത്തും നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണാൻ കഴിയും. ഓണത്തിന്റെ വരവറിയിക്കുന്ന മലയാളത്തിന്റെ സ്വന്തം നാട്ടുപൂക്കളുടെ വസന്തം േതടിയാണ് പൂവിളി സംഘങ്ങൾ നാട്ടിടവഴികളിലൂടെ വരുന്നത്. ചെമ്പിലക്കുമ്പിളിൽ മാവേലി മന്നനുള്ള സമ്മാനവുമായി. 

എന്നും ഓണപ്പൂക്കളങ്ങളിലെ താരം തുമ്പയായിരുന്നു. ഇത്തിരികുഞ്ഞനായ തുമ്പ നൽകുന്ന വെൺമയും ഭംഗിയും മറ്റോരു പൂവിനും നൽകാനാവില്ല. വയൽ വരമ്പുകളിലും, മൊട്ടക്കുന്നുകളിലും ഇന്നും തുമ്പപ്പൂവുണ്ട്. തുമ്പപോലെ തന്നെ ചെറുതെങ്കിലും ഭംഗിയേറിയതാണ് കാക്കപ്പൂവ്. ഉത്തരകേരളത്തിലെ കുന്നിൻ ചെരുവുകളിൽ കൂട്ട‌ത്തോടെയാണ് കാക്കപൂപ്പൂക്കൾ പൂത്തുലയുന്നത്. നാട്ടിൻപുറത്തെ പൂക്കളങ്ങളിലെ സ്ഥിര സാന്നിധ്യമായ തെച്ചിയും, ചെമ്പരത്തിയും. നമ്മുടെ വേലിപ്പടർപ്പുകളിൽ ഇപ്പോഴും പൂവിടുന്നു. ചോതിനാൾ മുതൽ പൂക്കളങ്ങളുടെ ചുവപ്പാവാൻ. 

നിരവധി ചെറിയ പൂക്കൾ ചേർന്ന് നീളത്തിൽ ഒരു പൂങ്കുലയായുള്ള കൃഷ്ണകിരീടം ചുവപ്പിന്റെ പട്ടണിഞ്ഞ ഗ്രാമീണകാഴ്ചയാണ്. പൂക്കളത്തിലെ തൃക്കാക്കരയപ്പനെ അലങ്കരിക്കും ഈ പൂങ്കുല. പൂവട്ടിയിൽ മഞ്ഞയുടെ വസന്തം തീർക്കുന്നത് കോളമ്പിപ്പൂവാണ്. ഇവയ്ക്കൊപ്പം കൊങ്ങിണിപ്പുവും, കാശിതുമ്പയും പിന്നെ പേരറിയാത്ത നിരവധി പൂക്കളും ഈ ഓണക്കാലത്ത് പൂത്തുലയുന്നു. അത്തം മുതൽ പത്തുനാൾ പൂവിളികളുമായി കുട്ടികൂട്ടങ്ങൾ എത്തുമെന്ന പ്രതീക്ഷയോടെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :