E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 24 2017 08:32 PM IST

Facebook
Twitter
Google Plus
Youtube

More in മലപ്പുറം മാമാങ്കം

മലപ്പുറത്ത് തിരിച്ചടിയേറ്റ് ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലീഗിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായി. എല്‍ഡിഎഫ് തോറ്റു. പക്ഷേ വോട്ടുവിഹിതം നോക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആശ്വസിക്കാം. ബിജെപിക്കാണ് മലപ്പുറത്ത് യഥാര്‍ഥത്തില്‍ തിരിച്ചടിയേറ്റത്. 2014 ലെ ഇ.അഹമ്മദ് കുറിച്ച ചരിത്രവിജയത്തിനൊപ്പമെത്താന്‍ ഭൂരിപക്ഷം കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷേ അഹമ്മദിനേക്കാള്‍ 77602 വോട്ട് കൂടുതല്‍ കുഞ്ഞാലിക്കുട്ടിയുടെ കളത്തില്‍ വീണു. വോട്ട് വിഹിതവും നാല് ശതമാനം വര്‍ധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ഫൈസലിനും കിട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷം ആയിരത്തി മൂന്നൂറ്റിമൂന്നുവോട്ട് കൂടുതല്‍. എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ ഏഴുശതമാനത്തിന്റെ കുതിപ്പാണ് ഇക്കുറി ഉണ്ടായത്. 

2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി 71331 വോട്ടുകള്‍ അധികം പോള്‍ ചെയ്തു. കഴിഞ്ഞതവണ 77,069 വോട്ട് നേടിയ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇക്കുറി മല്‍സരിച്ചുമില്ല. ഇങ്ങനെ വന്ന ഒന്നരലക്ഷത്തോളം വോട്ട് കുഞ്ഞാലിക്കുട്ടിയും ഫൈസലും പങ്കുവച്ചുവെന്ന് വ്യക്തം. ഇതില്‍ എസ്ഡിപിഐ, വെല്‍ഫെയല്‍ പാര്‍ട്ടി വോട്ടുകള്‍ ആര്‍ക്കുകിട്ടി എന്നത് ഇനിയുള്ള ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും. 

എന്നാല്‍ വോട്ടും വോട്ടര്‍മാരും കൂടിയിട്ടും ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആകെ അധികം നേടാനായത് 957 വോട്ടുമാത്രം. അവരുടെ വോട്ടുവിഹിതത്തിലും ഇടിവുണ്ടായി. 2014 ല്‍ എട്ടുശതമാനത്തിനടുത്ത് വോട്ടുനേടിയ പാര്‍ട്ടി ഇക്കുറി ഏഴുശതമാനത്തിലേക്ക് ഒതുങ്ങി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചും മോശമായ ബിജെപിയുടെ പ്രകടനം അവരെ ഇരുത്തിച്ചിന്തിപ്പിക്കും.കേരളം ലക്ഷ്യമിട്ടുള്ള പുതിയ തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :