E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 23 2017 04:28 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

ഐപിഎല്‍ പ്ലേഓഫ് മല്‍സരം അര്‍ധരാത്രി വരെ നീണ്ടതില്‍താരങ്ങൾക്ക് അതൃപ്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്‍ പ്ലേഓഫിലെ കൊല്‍ക്കത്ത - ഹൈദരാബാദ് മല്‍സരം അര്‍ധരാത്രി വരെ നീണ്ടതില്‍ അതൃപ്തി പ്രകടമാക്കി താരങ്ങള്‍. ഗൗതം ഗംഭീറും യുവരാജ് സിങ്ങും കുള്‍ട്ടര്‍നൈലും മല്‍സരക്രമത്തിലെ അപാകതയ്ക്കെതിരെ രംഗത്തുവന്നു. നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖ് ഖാനും മുന്‍താരം സുനില്‍ ഗാവസ്കറും അതൃപ്തി അറിയിച്ചു. 

സണ്‍റൈസേഴ്സ് ഇന്നിങ്സിലെ അവസാന ഓവറിലാണ് മഴയെത്തിയത്. ഹൈദരാബാദ് ബാറ്റിങ് പൂര്‍ണമായുടന്‍ മഴ തകര്‍ത്ത് പെയ്തു. തോരാതെ മഴ തുടര്‍ന്നതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് നീണ്ടു. ഒടുവില്‍ 12.45ഓടെ മഴമാറി മൈതാനം സജ്ജമായി. മഴനിയമപ്രകാരം 6 ഓവറില്‍ 48 റണ്‍സായി മാറ്റിയെഴുതി കൊല്‍ക്കത്തയു‍ടെ വിജയലക്ഷ്യം. ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 3 വിക്കറ്റ്‌ നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുമ്പോള്‍ സമയം ഏകദേശം പുലര്‍ച്ചെ ഒന്നര. ഇങ്ങനെ മല്‍സരം നടത്തരുതെന്നാണ് ഭുരിഭാഗം ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെട്ടത്. ഒരു വിശ്രമദിനം ഉണ്ടായിട്ടും പാതിരാത്രി മല്‍സരം നടത്തുന്ന മല്‍സരക്രമം ശരിയല്ലെന്ന് കൊല്‍ക്കത്തയുടെ പേസ് ബൗളര്‍ നെയ്ഥന്‍ കുള്‍ട്ടര്‍നൈല്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം തന്നെയായിരുന്നു ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും ഉടമ ഷാരുഖ് ഖാനും. വിജയത്തില്‍ ആഹ്ലാദമുണ്ടെങ്കിലും ഇത് ശരിയല്ലെന്ന് ഷാരുഖ് തുറന്നടിച്ചു. മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു ഉചിതം. സണ്‍റൈസേഴ്സിനൊപ്പമാണ് തന്റെ മനസെന്ന് ഗംഭീര്‍ പറഞ്ഞു. സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്‍ യുവരാജ് സിങ്ങും മല്‍സരം നടത്തിയതിനെതിരെ രംഗത്തുവന്നു. കൊല്‍ക്കത്തയെ അഭിനന്ദിക്കുന്നുവെങ്കിലും ഇത്തരം ചെറും മല്‍സരങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് യുവിയുടെ പരാമര്‍ശം. 

നേരത്തെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറും മത്സരം മാറ്റിവെക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. മല്‍സരശേഷമുള്ള ടെലിവിഷനമ്‍ ചര്‍ച്ചയിലാണ് ഗാവ‌സ്‌ക്കര്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഐപിഎല്‍ നിയമങ്ങളുടെ അപ്രായോഗികതയും ഗവാസ്‌ക്കര്‍ ചോദ്യം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :