E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 27 2017 08:09 AM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

കിങ്സ് ഇലവനെ വീഴ്ത്തി മുംബൈയുടെ മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്‍റെ ഉജ്ജ്വല ജയം. ഹാഷിം അംലയുടെ സെഞ്ചുറി മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പതിനാറാം ഓവറില്‍ ഇന്ത്യന്‍സ് മറികടന്നു. 77 റണ്‍സെടുത്ത ജോസ് ബട്‌ലറും 62 റണ്‍സുമായി പുറത്താതെ നിന്ന നിതീഷ് റാണെയുമാണ് കിങ്സിന്‍റെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയത് 

പഞ്ചാബിന്‍റെ രാജാക്കന്‍മാരുടെ നെഞ്ചിലേക്കാണ് ആ സിക്സര്‍ പറന്നിറങ്ങിയത്. 199 എന്ന പടുകൂറ്റന്‍ റണ്‍മല തീര്‍ത്തിട്ടും എറിഞ്ഞിടാന്‍ ആളില്ലാതെ മാക്സ്വെല്ലിന്‍റെ സൈന്യം മുട്ടുകുത്തിയപ്പോള്‍ പിന്തുടര്‍ന്ന് മുംബൈ നേടിയ ഏറ്റവും മികച്ച ജയമായി മാറി അത്. രണ്ടു കല്‍പ്പിച്ചുള്ള പോരാട്ടമായിരുന്നു മുംബൈയുടേത്. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ ജോസ് ബട്‌ലറും പാര്‍ത്ഥിവ് പട്ടേലും കത്തിക്കയറി. 

പട്ടേലിനെ സ്റ്റോയിണിസ് പുറത്താക്കുമ്പോള്‍ 35 പന്തില്‍ 81 റണ്‍സെടുത്തിരുന്നു മുംബൈ. പാര്‍ത്ഥിവിനേക്കാള്‍ ശൗര്യത്തിലായിരുന്നു പിന്നീടെത്തിയ റാണ. പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍, ആദ്യ പത്തോവറിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. സ്വന്തം നേട്ടങ്ങള്‍ മാറ്റി എഴുതിക്കൊണ്ടേയിരുന്നു നീല കുപ്പായക്കാര്‍. 37 പന്തില്‍ 77 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മടങ്ങിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കിയിരുന്നു മുംബൈ. മൂന്നാമനായിറങ്ങിയ നാല് ഇന്നിങ്സുകളില്‍ നാലാമത്തെ അര്‍ധസെഞ്ചുറി നിതീഷ് റാണ തികയ്ക്കുമ്പോള്‍ 6 സിക്സറുകളായിരുന്നു അയാള്‍ക്ക് അകമ്പടി 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ഹാഷിം അംലയും മാക്സ്വെല്ലും ചേര്‍ന്നാണ് 198ലെത്തിച്ചത്. 18 പന്തിലായിരുന്നു മാക്സിയുടെ ഇന്നിങ്സെങ്കില്‍ 60 പന്തില്‍ 104 അടിച്ച് അപരാജിതനായി നിന്നു ദക്ഷിണാഫ്രിക്കയുടെ ക്ലാസിക് ബാറ്റ്സ്മാന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :