E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday July 23 2017 10:08 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

അരങ്ങേറ്റ മല്‍സരത്തില്‍ മികവ് പ്രകടമാക്ക‍ി യുവതാരം മുഹമ്മദ് സിറാജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മികവ് പ്രകടമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് യുവതാരം മുഹമ്മദ് സിറാജ്. രണ്ടരക്കോടി രൂപ മുടക്കിയാണ് സിറാജിനെ ഹൈദരാബാദ് ടീമിലെടുത്തത്. ഹൈദരാബാദ് നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനാണ് മുഹമ്മദ് സിറാജ്. ഹൈദരാബാദിന്റെ സ്വന്തം ടീമിലേക്ക് സിറാജെത്തിയത് രണ്ടരക്കോടി രൂപയ്ക്കും. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയില്‍ നിന്ന് കോടീശ്വരനിലേക്ക് സിറാജ് എത്തിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ക്കുള്ള മറുപടിയായി ഐപിഎല്‍ അരങ്ങേറ്റം. 4 ഓവറില്‍ 39 റണ്‍സ് വിട്ടു നല്‍കി വീഴ്ത്തിയത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍. സിറാജിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ്. പുറത്തായത് സാം ബില്ലിങ്സ് 

സിറാജിന്റെ അടുത്ത ഇര നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍. തുടക്കം ഗംഭീരമായതിനാല്‍ ഇനിയങ്ങോട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട് സിറാജിന്. എന്നാല്‍ അദ്യ മല്‍സരത്തിലെ അനുഭവം മറക്കാന്‍ കഴിയുന്നതല്ലെന്ന് സിറാജ്. ക്രീസിലേക്ക് ഓടിയടുക്കുമ്പോള്‍ ആരോ കാലില്‍ പിടിച്ച് വലിക്കും പോലെ. നിഷ്ക്കളങ്കനായി സിറാജ് പറഞ്ഞു.

ഭുവനേശ്വറും ആശിഷ് നെഹ്റയും നല്‍കുന്ന പിന്തുണയ്ക്ക് നൂറു നാവ്. 2015ല്‍ മാത്രം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സിറാജ് കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഹൈദാരാബാദിന് വേണ്ടി 41 വിക്കറ്റ് വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് മാനെജ്മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :