E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 07:30 PM IST

Facebook
Twitter
Google Plus
Youtube

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണം: രവിശങ്കർ പ്രസാദ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മനോരമ ന്യൂസ് ടിവി കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയുള്ള രാഷ്ട്രീയനേതൃത്വം ഉണ്ടെങ്കിലേ ജനങ്ങളില്‍ സന്തുഷ്ടിയുണ്ടാകൂ.സത്യസന്ധത ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും നേതാവിനും അധികകാലം നിലനില്‍ക്കാനാവില്ല. വിവരസാങ്കേതിക വിദ്യയിലൂടെ ഇന്ത്യയുടെ പരിവര്‍ത്തനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ജുഡീഷ്യറിയിലെ തെറ്റുതിരുത്താന്‍ ജുഡീഷ്യറി തന്നെ തയാറാകണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആരുടെയും ഭക്ഷണക്രമം നിയന്ത്രിക്കാന്‍ ഉദ്ദേശമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സംസ്ഥാനങ്ങളുടെ ഒരു അധികാരത്തിലും കേന്ദ്രം ഇടപെട്ടിട്ടില്ല. കന്നുകാലി സംരക്ഷണ അധികാരപരിധി തര്‍ക്കവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തനമാണ് യാഥാർഥ രാഷ്ട്രീയ പ്രവർത്തനം. നേതാവിനു ജനങ്ങളുമായും തിരിച്ചും ബന്ധമുണ്ടാകണം.എന്നാലേ ആ നേതാവ് പ്രതിനിധാനം ചെയ്യുന്ന സർക്കാരിന് നിലനിൽപ്പുണ്ടാകൂ. സത്യസന്ധതയാണ് രാഷട്രീയ പ്രവർത്തകരെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ആദ്യമായി ജനാധിപത്യ രീതിയിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയ കേരളത്തിൽനിന്ന് എന്തു കൊണ്ട് ഒരു മികച്ച ദേശീയ നേതാവുണ്ടാകുന്നില്ലെന്ന് രവിശങ്കർപ്രസാദ് ചോദിച്ചു. ദേശീയനേതാവ് എന്നതുകൊണ്ട് അർഥമാക്കുന്നത് കേന്ദ്ര മന്ത്രിയേയോ നന്നായി സംസാരിക്കാൻ കഴിയുന്ന ആളെയോ അല്ല. വിവിധ മേഖലകളിലേ്‍ കഴിവുതെളിയിക്കാൻ കേരളത്തിനായിട്ടുണ്ട്. പക്ഷേ ഒരു ദേശീയ നേതാവിന്റ‌െ വിടവ് നികത്താനാകാതെ കിടക്കുന്നുവെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.‌‌

കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ യാഥാർഥ അവകാശികൾക്ക് ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. ആധുനിക സാങ്കേതിക പിൻബലത്തോടെ രാജ്യം പുരോഗതിയുടെ പാതയിലാണ്. താഴെത്തട്ടിലുള്ളവരിലേക്ക് സാങ്കേതികയുടെ ഗുണം ലഭിക്കുമ്പോഴാണ് എല്ലാവർക്കും സന്തോഷം ലഭിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ പദ്ധതികളുടെ ഫലം സാധാരണക്കാർക്ക് ഫലം ലഭിക്കും. സാങ്കേതിക ഫലപ്രദമായി ഉപയോഗിക്കുന്നതിലൂ‌ടെ നല്ല ഭരണം കാഴ്ചവെയ്ക്കാനാകും. ഇതിനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരെ കണ്ടുപിടിച്ച് പ്രധാനമന്ത്രി തന്നെ സഹായം നൽകുന്നു. അത് മറ്റുള്ളവർക്ക് വലിയ പ്രോത്സാഹനമാണ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ആളുകളുള്ള കേരളത്തിലേക്ക്, കഴിഞ്ഞവർഷം ഇന്ത്യയിലേക്കെത്തിയ രണ്ടു ബില്യൺ ഐടി നിക്ഷേപത്തിന്റെ ഒരു ഭാഗം പോലും വരാത്തതിന്റെ കാരണം സ്വയം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സർക്കാര്‍ അധികാരത്തിലെത്തി മൂന്നുവർഷം കഴിയുമ്പോഴും പ്രധാനമന്ത്രിയുടെയും പാർട്ടിയുടേയും ജനസമ്മിതികൂടുന്നു. തിരഞ്ഞെടുപ്പുകൾ ജയിക്കുന്നു. ഇങ്ങനെയായിരുന്നില്ല അധികാരത്തിൽ വന്നപ്പോൾ ഉള്ള പ്രചാരണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയുടെ വരവ് ശക്തി ഉപയോഗിച്ചു  തടയരുതെന്നും അദ്ദേഹം പറഞ്ഞു.

കാതോർക്കാം, കേരളത്തിന്റെ ആദ്യ ന്യൂസ് കോൺക്ലേവിന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :