ഇനിയുള്ളത് തമാശക്കാര്യമല്ല. പച്ചയായ മനുഷ്യന്റെ കാര്യമാണ്. സംസ്ഥാനത്തെ ഇക്കൊല്ലത്തെ മികച്ച നടന് വിനായകന് ഇന്ന് മാധ്യമങ്ങളെ കണ്ടു. കൊച്ചി പ്രസ് ക്ലബില്‍ ആയിരുന്നു പരിപാടി.
ദാ ഇപ്പോ കണ്ടത് ഇതുവരെ നമ്മള് കണ്ടുപരിചയിച്ച പുരസ്കാരജേതാവായ ഒരു താരത്തിന്റെ മാതൃകയാണ്. പക്ഷേ വിനായകന് ഇങ്ങനെയല്ലായിരുന്നു എന്നുപറയാന്‍ വേണ്ടി മാത്രമാണ് അത് കാണിച്ചത്.
അപ്പോ പറഞ്ഞുവരുന്നത് സിനിമതാരങ്ങളുടെ പൊതുസ്വഭാവശ്രേണിയിലേക്ക് വിനായകന് വരുന്നില്ല എന്നാണ്. അതായത് താനൊരു സരോജ് കുമാറാവാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്. പലര്‍ക്കും കണ്ടുപഠിക്കാവുന്നതാണ്.
സിനിമാനടന്മാര്, അല്ലെങ്കില്‍ നടിമാര്‍, ഇവരുടെയൊക്കെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ, സാധാരണ ഇത്തരം പരിപാടിയില്‍ അവസാനഭാഗത്തുണ്ടാവുന്ന ഒരു ചോദ്യമാണ്, അടുത്ത ചിത്രങ്ങളെക്കുറിച്ച്, കൂടെ ഒന്നുകൂടി സെലക്ടീവ് ആവില്ലേ എന്നും.
ഇത്രയും കേട്ട സ്ഥിതിക്ക് ഒരുകാര്യം വ്യക്തമാണ്, വന്ന വഴികളാണ് വിനായകന്റെ കരുത്ത്. അഭിനയം സിനിമയ്ക്ക് വേണ്ടിമാത്രം മതിയെന്നു തോന്നുന്നതും അതുകൊണ്ടാവും.