E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:27 AM IST

Facebook
Twitter
Google Plus
Youtube

തത്ത പശുവാകുന്ന വിധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്നും സഭയുണ്ടായിരുന്നു. പിണറായിക്ക് ഇരട്ടച്ചങ്കുണ്ടോ അതൊ ഒറ്റച്ചങ്കേയുള്ളോ എന്നതായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള പ്രധാന സംശയം. ഭരണതലത്തിലെ ചില കാര്യകാരണങ്ങള്‍ സഹിതം ചങ്കിനെ എണ്ണാന്‍ വന്നത് വിഡി സതീശനായിരുന്നു. 

ഭരണസ്തംഭനമാണത്രെ ഇപ്പോ സ്റ്റേറ്റിനെ ഭരിക്കുന്നത് പോലും. മുഖ്യമന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും സ്തംഭനത്തിലാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മഴപോലും കുറഞ്ഞത് ഇതിന്റെ ഭാഗമായിട്ട് കാണുന്നവരും സഭയിലുണ്ട്. 

കൂട്ടിലടച്ച തത്തയെ പുറത്തെടുത്തപ്പോള്‍ പശുവായത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത് കേള്‍ക്കണം. വിജിലന്‍സ് വകുപ്പിനെ കൂട്ടിലടച്ച തത്തയെന്നാണ് ഇക്കാലമത്രയും പ്രതിപക്ഷമായ കോണ്‍ഗ്രസ് പറഞ്‍ഞുവന്നത്. എന്നാല്‍ വി.ഡി.സതീശന് ഒരു ഉള്‍വിളിയുണ്ടായി. ഈ കൂട്ടിലടച്ച തത്ത സത്യത്തില്‍ കാര്യമായി ഗുണമൊന്നും ഉടമസ്ഥന് നല്‍കാറില്ല. അപ്പോള്‍ പിന്നെ ഉപകാരപ്പെടുന്നതും കൂട്ടിലടച്ചതുമായ ഒരു വളര്‍ത്തുജീവിയെ പിടിക്കണം. അത് ചെന്ന് ഉടക്കിയത് പശുവിലാണ്. സതീശന്‍ പിന്നെ രണ്ടാമതൊന്നു അലോചിച്ചില്ല. 

തത്തയെ സതീശന്‍ പശുവാക്കിയെങ്കില്‍ താന്‍ വേറെ വല്ലതുമാക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ തീരുമാനം. ല‍ഡു പൊട്ടിയത് ഭസ്മാസുരന്‍റെ രൂപത്തിലായിരുന്നു. അങ്ങനെ വിജിലന്‍സ് ഡയറക്ടറെ ഭസ്മാസുരന് വരം കിട്ടിയപോലെയാക്കിയെന്നായി ചെന്നിത്തല. 

സതീശന്‍ പറയുന്നത് ഉടമസ്ഥന്‌ പറയുന്ന എന്തും കേള്‍ക്കുന്ന ഉടമസ്ഥന് ചില ഗുണങ്ങളൊക്കെ നല്‍കുന്ന ഒന്നായിട്ടാണ് വിജിലന്‍സിനെ കണ്ടെതെങ്കില്‍ അങ്ങേയറ്റം സ്വാതന്ത്ര്യമുള്ള എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഒന്നായിട്ടാണ് ചെന്നിത്തല വിജിലന്‍സിനെ കാണുന്നത്. ഇതിപ്പോ ആകെ മൊത്തം കണ്‍ഫ്യൂഷനായിപ്പോയല്ലോ സാറന്‍മാരേ. തല്‍ക്കാലം ഒരിടവേളയെടുത്ത് മടങ്ങിവരാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :