കോണ്‍ഗ്രസുകാര്‍ ഇന്ന് പിക്കറ്റിങ് ഉല്സവത്തിലായിരുന്നു. നോട്ടു ദുരിതമായിരുന്നു പ്രമേയം. സംഗതി ഒരു അഡ്ജസ്റ്റ്മെന്റ് സമരമായിരുന്നു. എന്നുവച്ചാല്‍ പോലീസും സമരക്കാരും തമ്മിലെ അഡ്ജസ്റ്റ്മെന്റില്‍ ഒരു സമരം. അറസ്റ്റു ചെയ്യാന്‍ പോലീസിനെ സമരക്കാരും അറസ്റ്റുവരിക്കാന്‍ സമരക്കാരെ പൊലീസും ക്ഷണിച്ച സമരം. ശരിക്കും ഇങ്ങനെ വേണം സമരങ്ങള്‍. എന്തിനാണ് വെറുതെ തല്ലും ബഹളവും?
ഇത്രയെങ്കിലുമൊക്ക കോണ്‍ഗ്രസ് നടത്തിയല്ലോ എന്നു കരുതി ആശ്വസിക്കണം നമ്മള്. സമരം നടത്തിയത് കോണ്‍ഗ്രസായതുകൊണ്ട് നല്ല കോമഡി കാണാനും കഴിഞ്ഞു. അതിനും നന്ദി പറയണം