E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

നമ്മളുകൊയ്യും തലയെല്ലാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്നത്തെ പരിപാടി അത്ര തമാശയല്ല. ചുരുങ്ങിയത് ആദ്യപകുതിയെങ്കിലും സംഗതി സീരിയസാണ്. ഇനി തമാശയായേ കാണാനൊക്കു എന്നുള്ളവര്‍ക്ക് വേണ്ടി അത്യാവശ്യം ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്. അതിനെ ഒരു കൊമേഴ്സ്യല്‍ സക്സസ് ഫോര്‍മുല എന്നരീതിയില്‍ കണ്ടാമതി. സംഭവം ഒരു ക്വട്ടേഷനാണ്. ഈ അടുത്ത് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തപോലെയൊന്നുമല്ല. രാജ്യത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള ക്വട്ടേഷനാണ്. അതും പരസ്യമായുള്ള ക്വട്ടേഷന്‍. ചെറുതൊന്നുമല്ല. തലവെട്ടിയെടുത്ത് കൊണ്ടുവരാനാണ് പറഞ്ഞിരിക്കുന്നത്. അപ്പോ തോന്നും വല്ല ഐഎസ് ഭീകരനോ മറ്റോ കൊടുത്തതാണെന്ന്. എന്നാല്‍ എല്ല. ആര്‍എസ്എസ് വകയാണ് ക്വട്ടേഷന്‍. കേരളം ഭരിക്കുന്ന സിപിഎമ്മിനേയും പിണറായി വിജയനേയും ആഗോളതലത്തില്‍ ഭീകരന്‍മാരായി കാണുന്ന സംഘപരിവാര്‍ പരിപാടിയുടെ ഒരുവകഭേദമായി ഈ ക്വട്ടേഷനെ കണ്ടാമതി. 

സംസ്ഥാനത്ത് പലരും പയറ്റിയതും പയറ്റിക്കൊണ്ടിരിക്കുന്നതിന്റേയും വേറൊരു തലമാണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍വച്ച് കേട്ടത്. ഇവിടെ രാധാകൃഷ്ണ ഗോപാലകൃഷ്ണന്‍മാരും ശോഭസുരേന്ദ്രന്‍മാരും ഒക്കെ പുറപ്പെടുവിക്കുന്ന ഫത്്വയുടെ മറ്റൊരു അവസ്ഥാന്തരം. ഇതുപക്ഷേ വല്ലാതെ അങ്ങ് കടന്നുപോയി. കാലുകുത്താന്‍ അനുവദിക്കില്ല, തടയും എന്നൊക്കെ പറയുന്നതുപോലെയാണ് ഉത്തരേന്ത്യന്‍ സംഘി തലകൊയ്യുമെന്ന് പറഞ്ഞത്. ഇത്രയും മാരകമായി മൈക്ക് കെട്ടി വിളിച്ചുപറയാമെങ്കില്‍ ആ ക്വട്ടേഷന്‍ ബിജെപിയുടെ കേരള ഘടകം ഏറ്റെടുക്കുന്നതാവും ബുദ്ധി. ഇനാമായി പ്രഖ്യാപിച്ച ഒരു കോടി നഷ്ടപ്പെടുത്തണ്ടല്ലോ. ഒക്കെ പാര്‍ട്ടിക്കിരിക്കട്ടെ. 

സ്റ്റേജ് കെട്ടി, അപ്പുറവും ഇപ്പുറവും എംപിയേയും എംഎല്‍എയേയും ഇരുത്തി മൈക്കിലൂടെ ക്വട്ടേഷന്‍ തുകയടക്കം പരസ്യം നല്‍കിയ ആള്‍ ഒരു ഡോക്ടറാണ്. പേര് കുന്തന്‍ ചന്ത്രാവത്ത്. വല്യ ആര്‍എസ്എസ് നേതാവാണ്. അല്ലെങ്കിലും വിദ്യാഭ്യാസത്തിനും വലിയ വലിയ ബിരുദങ്ങള്‍ക്കൊന്നും മനുഷ്യനില്‍ ജനാധിപത്യബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലെന്ന് ഇതുപോലെയുള്ള കുറെ ഉദാഹരണങ്ങള്‍ നിരത്തി മനസിലാക്കാവുന്നതേയുള്ളു. 

സ്വന്തമായി വലിയ വീടുള്ളയാളാണ് ഈ ഡോക്ടര്‍. ആ വീടിന് ഒരു കോടിയിലേറെ വിലയും കിട്ടുമത്രെ. അങ്ങനെ ആ വീട് വിറ്റ് കിട്ടുന്ന പണം എടുത്താണ് പിണറായിയുടെ തലകൊയ്യുന്നവന് കൊടുക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അംബാനിക്കോ അദാനിക്കോ ആ വീട് ഇപ്പോ തന്നെ വാങ്ങി ഡോക്ടറേയും അതുവഴി സംഘപരിവാരത്തിനേയും ബിജെപിയേയും സഹായിക്കാന്‍ ഒരസുലഭ അവസരമായി മാറ്റാവുന്നതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :