എംഎം മണിയാശാന് ആശ്വസിക്കാം. അദ്ദേഹം രാജി വക്കേണ്ടതില്ല. മണിയെ പുറത്താക്കാനായി വിഎസ് എഴുതിയ കത്ത് കാണാന്‍ പോലുമില്ലെന്നാണ് യെച്ചൂരി ഇന്ന് പറഞ്ഞത്. മാത്രമല്ല പാര്‍ട്ടിയിലെ സകല നേതാക്കളും മണിയാശാനു വേണ്ടി ഒരേ സ്വരത്തില്‍ വാദിക്കുകയും ചെയ്തു.
ഇങ്ങനെ മൊത്തത്തില്‍ ആശ്വാസമുണ്ടെങ്ങിലും ആശാന് ആകെ വിഷമമുള്ളത് മാധ്യമങ്ങളെപ്പറ്റിയാണ്. അദ്ദേഹം പറയുന്നത് കൊടുക്കുമോ എന്നും പറയുന്നതുപോലെ കൊടുക്കുമോ എന്നുമാണ് പേടി. ആശാനൊന്നുകൊണ്ടും പേടിക്കരുത്. ആശാന് പറയുന്നത് മുഴുവന്‍ കൊടുക്കും. പറയുന്നത് കൊടുക്കണം എന്നു പറയുന്നതും കൊടുക്കും. ഇതില്‍പ്പരം എന്തുവേണം?