പടം അങ്ങനെ അതിന്റെ സങ്കീര്‍ണതയിലേക്ക് ഒരു ട്വിസ്റ്റോടെ കടന്നിരിക്കുകയാണ്. ഈ നേരത്ത് ഒരു ഗസ്റ്റ് റോളില്‍ വന്ന് കൈയ്യടി നേടുന്ന ഒരു കഥാപാത്രത്തെ ഇറക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ചില അപ്രതീക്ഷിത കാഴ്ചകള്‍. ഇന്നത്തെ ബിജെപിക്ക് വേണ്ടാത്ത എന്നാല്‍ പഴയ ബിജെപിക്ക് വേണ്ടിയിരുന്ന പി.പി.മുകുന്ദനാണ് ആ താരം. ബിജെപി അടുപ്പിക്കാത്ത മുകുന്ദനെ ആര്‍എസ്എസ് പൊന്നാട അണിയിച്ചിട്ടുണ്ട്. വല്ലതും കിട്ടണമെങ്കില്‍ എല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങണമെന്ന് കരുതിക്കാണണം മുകുന്ദേട്ടന്.
പഴയ ആര്‍എസ്എസുകാരനാണ്. പക്ഷേ ആശയും മോഹവും കിടക്കുന്നത് ബിജെപിയിലും. പാര്‍ട്ടിക്ക് പുറത്ത് ഒരു കമ്പനിക്ക് കൂടെയുണ്ടായിരുന്ന രാമന്പിള്ളവരെ ഇപ്പോ അകത്താണ്. മുകുന്ദേട്ടനെ പക്ഷേ ആരും ഒന്നുവിളിക്കുന്നുമില്ല.
ആശയും ആഗ്രഹവും നടക്കാതെ വന്നാല്‍ പിന്നെ വിധിയെ പഴിക്കുകയേ നിവൃത്തിയുള്ളു. ഇല്ലെങ്കില്‍ മനസമ്മാധാനം പോലും കിട്ടില്ല. മുകുന്ദേട്ടന് പഠിച്ച പാഠവും അങ്ങനെയൊക്കെ ചിലതാണ്.
അതിഥി താരമായി വന്ന് തിരുവാ എതിര്വായിലെ ഇന്നത്തെ എപ്പിസോഡില്‍ രണ്ട് പാട്ട് സീനിലും ഒരു പഞ്ച് ഡയലോഗ് സീനിലും അവസരം തന്നതില്‍ മുകുന്ദേട്ടന് തന്റെ സന്തോഷം പങ്കുവയ്ക്കുന്നു.