E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 06:50 AM IST

Facebook
Twitter
Google Plus
Youtube

മുണ്ടുടുത്ത മോദി അല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് യാത്രയൊക്കെ കഴിഞ്ഞ് വന്നെങ്കിലും ആ യാത്രയുടെ ഒരു ഓളം ഇനിയും മാറിയിട്ടില്ല. നാട്ടില്‍ തമിഴ്നാട് പ്രശ്നം കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയും അതിനെക്കുറിച്ചാണ്. പിണറായി അവിടെ ധരിച്ച കോട്ടും കോട്ടിനു ചേരാത്ത ഷൂസുമൊക്കെ ചൂടോടെ ചര്‍ച്ച ചെയ്യപ്പെടുന്നു. നരേന്ദ്ര മോദി കഴിഞ്ഞാല്‍ പിന്നെ കോട്ടിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് പിണറായി തന്നെ. എന്തിനാണ് പിണറായി കോട്ടിട്ടത് എന്നാണ് വിമര്‍ശകരുടെ പ്രധാന ചോദ്യം. മുണ്ടുടുത്ത മോദി എന്ന് ആരും വിളിക്കാതിരിക്കാന്‍ ചെയ്തത് തന്നെയാകണം

ലോ അക്കാദമിയിലേത് വെറും വിദ്യാര്‍ഥി സമരമാണെന്ന് പറഞ്ഞു നടന്നിരുന്ന കോടിയേരി ഇതാ ആ സമരത്തെപ്പറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരിക്കുന്നു. വിദ്യാര്‍ഥി പ്രശ്നം മാത്രമാണെങ്കില്‍ പിന്നെ എസ് എഫ് ഐ നടത്തിയാല്‍ പോരായിരുന്നോ രാഷ്ട്രീയ വിശദീകരണം. ? അങ്ങനൊന്നും ചോദിക്കരുത്. കോടിയേരിക്ക് കളിയാക്കാനുള്ളത് ബിജെപിയെയാണ്. അവര്‍ക്കു േവണ്ടി നിരാഹാരം നടത്തിയ വി മുരളീധരനെയാണ്

സമരപ്പാര്‍ട്ടി എന്ന് അഭിമാനത്തോടെ പറയുന്ന സിപിഎം മറ്റ് പാര്‍ട്ടിക്കാരുടെ സമരത്തെ കളിയാക്കുന്നതില്‍ ഒരു വിഷമം തോന്നുന്നവരുണ്ടാകാം. പക്ഷേ ഉമ്മന്‍ ചാണ്ടി ഭരണക്കാലത്ത് നടത്തിയ ഓരോ സമരത്തിന്റെ പേരിലും സിപിഎമ്മും കോടിയേരിയുമൊക്കെ വേണ്ട പരിഹാസം വച്ചു നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ല. അതുകൊണ്ട് പറഞ്ഞോട്ടേ എന്നു വയ്ക്കാം. ഇങ്ങനെ നിരാഹാര ചരിത്രം പറയുന്ന കൂട്ടത്തില്‍ ചില രഹസ്യങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്

പിസി ജോര്‍ജിന്റെ ശരീരം കണ്ടിട്ടുവരാരും ഈ കഥ അവിശ്വസിക്കാന്‍ ഇടയില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ നിരാഹാരം കിടക്കുന്ന എല്ലാവരെയും കളിയാക്കുക എന്ന നയത്തിന്റെ ഭാഗമായി ഒരാളെക്കൂടി കളിയാക്കാനുണ്ട്

ഇന്ന് കമിതാക്കളുടെ ദിവസമായിരുന്നു. എറണാകുളത്ത് പ്രണയ ദിനം പ്രമാണിച്ച് ഒരു കലാപരിപാടി നടന്നു. ലോ കോളജിലെ ഒരു സംഘം കുട്ടികള്‍ വനിതാ കോളജായ സെന്റ് തെരാസസിലേക്ക് ഒരു പ്രകടനം നടത്തി. പിന്നീട് എന്തു നടന്നു എന്നറിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :