പിണറായി വിജയന് ഇപ്പോള്‍ ട്രാക്കൊന്ന് മാറ്റിപ്പിടിക്കുകയാണ്. സമരം ചെയ്യാന്‍ പോയ ഐഎഎസുകാരെ ആദ്യം ചീത്ത പറഞ്ഞെങ്കിലും ഇപ്പോള്‍ മയപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിയെക്കാണാന്‍ പോയി തെറികേട്ട് നാണം കെട്ട ഐ എ എസുകാര്‍ ഓരോരുത്തരായി വേറെ പണി നോക്കാനിരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറിയും വ്യവസായ സെക്രട്ടറിയുമെല്ലാം നില്‍ക്കണോ പോണോ എന്ന് ചോദിച്ച് തുടങ്ങിയതോടെ മുഖ്യമന്ത്രി സൗമ്യനായി. ചീഫ് സെക്രട്ടറിയുമായി ചിരിച്ചു വര്‍ത്തമാനം പറയുന്ന ദൃശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ന് പുറത്തുവിട്ടതോടെ അതങ്ങ് പൂര്‍ത്തിയായി. അല്ലാതെ എന്നും വഴക്കു കൂടിയിരുന്നാല്‍ കാര്യങ്ങള്‍ നടക്കണ്ടേ?