E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 07:06 PM IST

Facebook
Twitter
Google Plus
Youtube

പതിരിൽ പറഞ്ഞതില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയത്ത് ബിജെപി സംസ്ഥാന സമിതി ചേരുകയാണ്. സംസ്ഥാനത്ത് ഒരു എംഎല്‍എ ഒക്കെയേ പാര്‍ട്ടിക്കുള്ളു എങ്കിലും കേന്ദ്രത്തിലെ മോദിഭരണം കൊണ്ട് ബിജെപി എന്തുപരിപാടി വച്ചാലും കാണാനും കേള്‍ക്കാനും ആളുണ്ട് എന്നതാണ് പ്രത്യേകത. പാര്‍ട്ടിയെ സംബന്ധിച്ച് അതുമാത്രമല്ല പ്രത്യേകത. കേരളത്തില്‍ എങ്ങനെയും ഒന്നും ക്ലച്ച് പിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ നേതാക്കള്‍ ഓരോ വിഷയമെടുത്തിടും. മൂന്നുപേര്‍ ചേര്‍ന്ന് ജാഥ വരെ നയിച്ചതാണ്. പക്ഷെ ഒടുക്കും അത് ഒരു ജാഥാക്യാപ്റ്റനായ എ.എന്‍.രാധാകൃഷ്ണനും മുതിര്‍ന്ന നേതാവായ സി.കെ.പദ്മനാഭനും തമ്മിലുള്ള അടിയിലാണ് ചെന്നെത്തിയത്. പക്··ഷേ രണ്ടുപേരും അടികൂടിയതല്ല, മറിച്ച് സ്നേഹപ്രകടനം മാത്രമേ നടത്തിയിട്ടുള്ളു എന്നാണ് പാര്‍ട്ടിവിലയിരുത്തല്‍. കമലിനേയും എംടിയേയും നാലുപറഞ്ഞ് രാധാകൃഷ്ണന്‍ജി ഉണ്ടാക്കിയ മൈലേജൊക്കെ അങ്ങനെ തവിടുപൊടിയായി. 

പാര്‍ട്ടി വ്യക്തത വരുത്തിയത് എങ്ങനെ എന്നൊന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ചോദ്യം നമ്പര്‍ വണ്‍. സംവിധായകന്‍ കമല്‍ രാജ്യവിടേണ്ട ആളാണോ അല്ലയോ? 

സമ്മതിക്കണം. സത്യത്തില്‍ ബിജെപിക്കാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം ഭ്രാന്തായതാണോ. അറിയില്ല. കമലിന്റെ കാര്യത്തില്‍ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് എം.ടി.വാസുദേവന്‍നായരെക്കുറിച്ച് പറഞ്ഞതിലും പാര്‍ട്ടി വേറെ എന്തോ ആയിരിക്കണം കേട്ടത്. പ്ലീസ് കുറച്ചു നേരത്തേക്ക് അത് അടച്ചുവക്കരുത്. കുറച്ചുകാര്യങ്ങള്‍കൂടി അറിയാനുണ്ട്. അതുകൊണ്ടാണ്. 

ഇതിപ്പോ എ.എന്‍.രാധാകൃഷ്ണന്‍ ഒന്ന് പറഞ്ഞു. സി.കെ.പദ്മാനാഭന്‍ അതിന് കടകവിരുദ്ധമായും പറഞ്ഞു. രണ്ടുപേരും പറയാത്ത വേറെ എന്തൊക്കെയോ ഇപ്പോ ബിജെപിയും പറയുന്നു. എന്നുവച്ചാല്‍ വിവാദ വിഷയങ്ങളില്‍ മൂന്നാമതൊരു അഭിപ്രായത്തിലാണോ പാര്‍ട്ടി എത്തിച്ചേര്‍ന്നത്? 

അതുകൊള്ളാം. തകര്‍ത്തു. എ.എന്നും സികെയും പറഞ്ഞത് ഒന്നുതന്നെയാണെന്ന് വിലയിരുത്തിയ പാര്‍ട്ടി യോഗമുണ്ടല്ലോ, അതിന് ഒരു സ്പെഷല്‍ കൈയ്യടി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നുചോദിച്ചാല്‍ ബിജെപിക്കത് സാധിക്കും. കാരണം കള്ളപ്പണം, കള്ളനോട്ട് എന്നു പറഞ്ഞ മോദി പിന്നീട് അത് രണ്ടും വിട്ട് ക്യാഷ് ലെസ്സും എന്നും പിന്നീട് ഡിജിറ്റല്‍ മണി എന്നും വരെ പറഞ്ഞയാളാണ്. അതൊക്കെ നോക്കുമ്പോള്‍ ഇതൊക്കെയെന്ത്. ഇത്രയുമൊക്കയായ സ്ഥിതിക്ക് ബിജെപി സംസ്ഥാനത്ത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിനും വന്‍മാറ്റം വരാന്‍ സാധ്യതയുണ്ട്. കുമ്മനം അത് പറയും. ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നൊന്നും പറഞ്ഞ് വരാതിരുന്നാല്‍ മതിയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :