E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 05:09 PM IST

Facebook
Twitter
Google Plus
Youtube

മോദിക്ക് ഏൽക്കില്ല രാഹു( ൽ )

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചില കാര്യങ്ങളില്‍ തീരുമാനമായി. ആദ്യത്തേത് മോദിയുടെ കാര്യമാണ്. പുള്ളിക്കാരനെ ഇനി അടുത്ത കാലത്തൊന്നും പിടിച്ചാല്‍ കിട്ടില്ല. നോട്ടു നിരോധനം ഉള്‍പ്പെടെ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളും ശരിയായിരുന്നു എന്ന് മോദിക്ക് പറയാന്‍ ഇനി വേറൊന്നും വേണ്ട. കാര്യമായി ആരെങ്കിലും ആ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണി കൊടുത്തില്ലെങ്കില്‍ 2014ലും കടന്നു പോകും മോദിക്കാലം. രണ്ടാമത് തീരുമാനമായത് രാഹുലിന്റെ കാര്യമാണ്. അത് പണ്ടേ തീരുമാനമായത്. ഒന്നു കൂടി തീര്‍ച്ചയായി എന്നേയുള്ളു. പുള്ളി വേറെ വല്ല പണിയും നോക്കുന്നതാണ് നല്ലത് 

ബിജെപി പോലും വിചാരിക്കാത്ത ഭൂരിപക്ഷമാണ് യുപിയില്‍ കിട്ടിയിരിക്കുന്നത്. വോട്ടിങ് മെഷീനുകള്‍ കേടായിരുന്നെങ്കിലും ഇത്രയും ഭൂരിപക്ഷം വരില്ലെന്നാണ് അവര്‍ തന്നെ കരുതുന്നത്. ന്യൂനപക്ഷ.മതേതര വോട്ടെല്ലാം കൂടി ഏകോപിച്ച് തങ്ങളങ്ങ് ജയിച്ചു കൊള്ളും എന്നാണ് രാഹുലും ടീമും വിചാരിച്ചിരുന്നത്. എന്നു വച്ചാല്‍ കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയെയും ജയിപ്പിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെയും മതേതരക്കാരുടെയും ജോലിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടു തലേന്നു വരെയും അഖിലേഷും അച്ഛനും തമ്മിലടിച്ചതും മുഖ്യ ദേശീയ പ്രതിപക്ഷമെന്ന നിലയ്ക്ക് കോണ്‍ഗ്രസ് ഉറക്കം തൂങ്ങിയതും ഒന്നും ആരും ഓര്‍ത്തു പോകരുത്. കൊള്ളാം. അങ്ങനൊക്കെ രാഷ്ട്രീയം നടത്തിയാല്‍ ഇങ്ങനൊക്കെ ഇരിക്കും 

നാല്‍പ്പതു കഴിഞ്ഞ രണ്ടു യുവാക്കളുടെ സഖ്യം മാജിക്കുകള്‍ കാണിക്കും എന്നായിരുന്നു മോദി വിരുദ്ധരുടെ പ്രതീക്ഷ. അഖിലേഷും രാഹുലും. ഇപ്പള്‍ അഖിലേഷ് വിചാരിക്കുന്നുണ്ടാകും, സഖ്യമില്ലാതെ ഒറ്റക്ക് നിന്നിരുന്നെങ്കില്‍ കുറച്ചു കൂടി മാന്യമായ ഒരു തോല്‍വി കിട്ടിയേനെ എന്ന്. ഇനിയിപ്പോള്‍ തമ്മില്‍ തല്ലലാണ് സമയം കളയാന്‍ പറ്റിയ വിനോദം 

ആ ഷീലാ ദീക്ഷിത് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. രാഹുലിനിയും പാകത വന്നിട്ടില്ല. ഇനി എന്നു വരുമെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരവും തരാനാര്‍ക്കുമില്ല. രക്ഷപ്പെടണമെങ്കില്‍ പാര്‍ട്ടി വേറെ വഴി നോക്കുന്നതായിരിക്കും നല്ലത്. കണ്ടിട്ട് രാഹുലിന് നിത്യബാല്യമാണെന്ന് തോന്നുന്നു വിധി. 

ഇങ്ങനെയൊക്കെയാണെങ്കിലും പഞ്ചാബ് പിടിച്ചതും മണിപ്പൂരിലും ഗോവയിലും ഒറ്റക്കക്ഷിയായതും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ പിടിച്ചു നില്‍ക്കും. പാവം ഇടതുപക്ഷമോ? തിരഞ്ഞെടുപ്പ് നടന്നത് പാക്കിസ്ഥാനിലോ അന്റാര്‍ട്ടിക്കയിലോ ആണെന്ന മട്ടിലാണ് അവരുടെയൊക്കെ പ്രതികരണം. മരുന്നിനു പോലും ഒരു സീറ്റ് കിട്ടിയില്ല. മാത്രമല്ല, ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടു നടന്നവരൊക്കെ നാണംകെട്ട് തോല്‍ക്കുകയും ചെയ്തു 

മോദിയെ വെറുതെ തെറിപറഞ്ഞിരിക്കാതെ ഭരണമുള്ള സ്ഥലങ്ങളില്‍ ആളുകളെ വെറുപ്പിക്കാതിരിക്കാനും മറ്റുള്ളിടങ്ങളില്‍ നല്ല പ്രതിപക്ഷമായിരിക്കാനും ശ്രമിച്ചാലേ രാഹുലിനും ഇടതുപക്ഷത്തിനുമൊക്കെ ഇനി രക്ഷയുള്ളു. ഇല്ലെങ്കില്‍ പിന്നെയും പിന്നെയും രാജ്യത്ത് മോദി ഇഫക്ടില്ല, മോദി തരംഗം മങ്ങി എന്നൊക്കെ ന്യായം പറഞ്ഞ് സമയം കളയാമെന്ന് മാത്രം. ഏതായാലും പഴയ ചായക്കടക്കാരന്‍ പ്രതിപക്ഷങ്ങള്‍ക്ക് അടിച്ചു കൊടുത്ത ചായ അല്‍പം കടുത്തുപോയി. ചായയ്ക്ക് കുറ്റം പറഞ്ഞ് ആശ്വസിക്കലേ തല്‍ക്കാലം രക്ഷയുള്ളു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :