തിരുവാ എതിര്‍വാ ഹിന്ദിയില്‍ ചെയ്താല്‍ എങ്ങനെയിരിക്കും എന്നാലോചിച്ചപ്പോഴാണ് ലോക്സഭയില്‍ നിന്ന് നമ്മുടെ പ്രധാനമന്ത്രിയുടെ ഉശിരന്‍ പ്രകടനം വരുന്നത്. തമാശക്ക് തമാശ, കൈയ്യടിക്കാന്‍ ആവശ്യത്തിന് പഞ്ച് ഡയലോഗുകള്‍, കണ്ണീരണിയിക്കാന്‍ ഇടയ്ക്കിടെ െസന്റി നമ്പറുകള്‍. ഇങ്ങനെയൊക്കെ ഒന്ന് ഒത്തുവന്നാല്‍ ഭാഷപോലും നോക്കാതെ നമ്മളും അതെടുത്തങ്ങ് ഉപയോഗിച്ചുപോകും. ഹിന്ദി അറിയില്ലെന്ന് കരുതി ആരും പോകരുത്. മനുഷ്യന്റെ വികാരവിചാരങ്ങള്‍ മനസിലാക്കാന്‍ ഭാഷ ഒരു പ്രശ്നമേയല്ലല്ലോ. അല്ലെങ്കില്‍ ഇതൊന്നുകണ്ടുനോക്കൂ...ആദ്യം തമാശ. രാഹുല്‍ ഗാന്ധിക്കിട്ടാണ് മോദിയുടെ താങ്ങ്. പണ്ടത്തെ ആ ഭൂകമ്പത്തെ കളിയാക്കിക്കൊണ്ട്. പക്ഷേ ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവണം രാഹുല്‍ ആ വഴിക്ക് വന്നിരുന്നില്ല.
തമാശയുെട സാധ്യത മനസിലാക്കിയതുകൊണ്ടാണല്ലോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മോദി ട്വിറ്ററില്‍ ഇന്ത്യക്കാരോടൊക്കെ ജീവിതത്തില്‍ നിറയെ ആക്ഷേപ ഹാസ്യം നിറച്ചു സൂക്ഷിക്കാനൊക്കെ ആവശ്യപ്പെട്ടത്. നോട്ടുനിരോധനത്തിന് മുമ്പോ അതിനുശേഷമോ പാര്‍ലമെന്റില്‍ വന്നാല്‍ പോലും വാതുറക്കാത്ത മോദിയാണ് ഇന്ന് ഒന്നൊന്നര മണിക്കൂര്‍ വായിട്ടലച്ചത്. പക്ഷേ സംഗതി കൊള്ളാം. നമുക്കും ഒരു മുതല്‍കൂട്ടാണ്. അടുത്തത് സെന്റിയാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ മോദിയുടെ വേദന.
ഇതൊന്നുമല്ല സീനുകള്‍. ആവനാഴിയിലെ അസ്ത്രങ്ങള്‍ എടുത്ത് പ്രയോഗിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. ഇടതുകൈയ്യില്‍ വാച്ചുകെട്ടി വന്നതുതന്നെ അതഴിച്ച് ചിലത് പറയാന്‍ കൂടിയാണ്.
ഇനിയാണ് സീന്‍. കട്ട സീന്‍. സീന്‍ കോണ്ട്ര എന്നൊക്കെ പറയുന്ന സീന്‍. മോദിയെക്കുറിച്ച് നിങ്ങള്‍ കരുതിയതെല്ലാം തെറ്റാണ്. നിങ്ങള്‍ കരുതുന്ന ആളേയല്ല മോദി. സംശയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ പറയുന്നത് ഒന്ന് കേട്ടുനോക്കൂ.