ചിലര്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്താലും രക്ഷപ്പെടണമെന്നില്ല. കെസി അബുവിന് എന്തെങ്കിലും കുറവുണ്ടായിട്ടാണോ തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ച് ഒരു എംഎല്‍എയോ എംപിയോ ഒന്നും ആകാന്‍ പറ്റാത്തത്. ഏതായാലും കെ.സി.അബുവിന്റെ ഈ പ്രസംഗം പ്രധാനപ്പെട്ടതാണ്. പറയുന്നത് ഒരു നിയമവിദ്യാലയത്തിന് എതിരുമാണ്. ഒരുപാട് മാനനഷ്ടക്കേസുകള്‍ക്ക് വകുപ്പുണ്ട് ഈ പ്രസംഗത്തിന്. ഇപ്പോള്‍ ഈ പറഞ്ഞതു തന്നെ അവിടെ പഠിച്ചിറങ്ങിയ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന് കുട്ടികളെ അപമാനിക്കലാണ്. ഇതിന് അബുവിനെ പ്രേരിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്
ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളുടെ മുഖ്യ അന്നദാതാക്കളില്‍ ഒരാളാണ് അബു. തമാശക്കുള്ള അസംസ്കൃത വസ്തുക്കള്‍ തരിക മാത്രമല്ല, തമാശ എങ്ങനെയുണ്ടാക്കണം എന്ന ആശയങ്ങളും അദ്ദേഹം പങ്കുവച്ചു തുടങ്ങിയിരിക്കുന്നു. സ്വാഗതം ചെയ്യേണ്ട നീക്കമാണിത്
പാട്ടും കൂത്തുമൊക്കെ കൊള്ളാമെങ്കിലും ആളുകളെ അപമാനിച്ച് തമാശയുണ്ടാക്കല് വേണോ എന്ന് കൂടി അബു ഒന്നാലോചിക്കണം. ഇനി വരുന്ന പരാമര്‍ശങ്ങളില്‍ ലക്ഷ്മി നായരെ മാത്രമല്ല സ്വന്തം നേതാവ് ശങ്കരനെയും അദ്ദേഹം അപമാനിക്കുന്നുണ്ട്. രണ്ടുപേരും നിയമം പഠിച്ചിട്ടുള്ളതിനാല്‍ ഒരു കേസിന്റെ കാര്യം പരിഗണിക്കാവുന്നതാണ്. അപ്പോള്‍ അബു ബാക്കി പറയും