അങ്ങനെ മണിപ്പൂരും ബിജെപി കൊണ്ടുപോയി. ഇനി കോണ്‍ഗ്രസിന് മാനത്ത് നോക്കി നക്ഷത്രമെണ്ണാം. അയ്യോ അതൊക്കെ വല്യപാടല്ലേ എന്നാവും പൊതുവേ കോണ്‍ഗ്രസുകാര്‍ തിരിച്ചുപറയാന്‍ സാധ്യത. അല്ലെങ്കില്‍ പിന്നെ യുപിയില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലിരിക്കുമ്പോള്‍ മണിപ്പൂരിലും ഗോവയിലും വലിയ ഒറ്റകകക്ഷിയൊക്കെ ആയതും പഞ്ചാബില്‍ ഭരണം പിടിച്ചതുമാണ് ആകെയഉണ്ടായിരുന്ന ഒരു സമാധാനം. ഇതിപ്പോ പഞ്ചാബ് മാത്രം അവശേഷിക്കുന്നു. ഇങ്ങനെയൊക്കെ ആയിത്തീരാനാണ് വിധിയെങ്കില്‍ ഗോവയിലും മണിപ്പൂരും പാര്‍ട്ടി മല്സരിക്കാനേ നില്‍ക്കരുതായിരുന്നു. ഈ ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നത് നമ്മുടെ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നത്രെ. മണിപ്പൂരില്‍ കെ.സി.വേണുഗോപാലും. രണ്ടുപേരും കൂടി അവിടുത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാക്കിയോ എന്നുമാത്രമേ സംശയമുള്ളു. കാരണം രണ്ടിടത്തും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് തീരെ സമയം കിട്ടിയില്ല. കാരണം എന്താന്നറിയോ ആരെ മുഖ്യമന്ത്രിയാക്കും എന്നകാര്യത്തിലായിരുന്നു അടിയും പിടിയും. ആ നേരം ബിജെപി അങ്ങ് കയറി നെരങ്ങി. അത്രേയുള്ളു.
ചെന്നിത്തല പറയുന്നതിലും വല്യ കാര്യമൊന്നും ഇല്ല. കേരളത്തില്‍ കഴിഞ്ഞ തവണ സിപിഎമ്മിനേക്കാളും സീറ്റ് കുറവല്ലേ കോണ്‍ഗ്രസിന്. അന്ന് ഗവര്‍ണര്‍ സിപിഎമ്മിനെ അല്ലല്ലോ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചത്. ഇനി തിരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നണിയാണെങ്കില്‍ പോലും അത് തിരഞ്ഞെടുപ്പിന് ശേഷവും രൂപീകരിക്കാവുന്ന ഒന്നല്ലേ. യുപിഎ സര്‍ക്കാരൊക്കെ പിന്നെയെങ്ങനെയാണുണ്ടായത്.
രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും കാര്യങ്ങള്‍ എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെപ്പറ്റി വല്യധാരണയൊന്നും ഇല്ല. യുപി പോയാലെന്താ പഞ്ചാബും ഗോവയും മണിപ്പൂരും കൈക്കുള്ളില്‍ വീണില്ലേ എന്നാണ് ഇഷ്ടന് ചോദിക്കുന്നത്. സംഗതി ശരിയാ വീണു. പക്ഷേ അത് ഒലിച്ചുപോയത് പാവം അറിഞ്ഞിട്ടില്ല.
ഇനിയും ബിജെപിയുമായുള്ള ആശയപരമായ യുദ്ധം എന്നുതീരുമോ ആവോ? ഇതൊക്കെ ഒരു തിരിഞ്ഞുകുത്തലാണ്. രാജ്യത്ത് എംഎല്‍എമാരെ ചാക്കിടലും വിലപേശലും എങ്ങനെയൊക്കെ നടത്തി ഭരണം പിടിക്കാം എന്നൊക്കെ ആദ്യം കാണിച്ചുകൊടുത്ത കൂട്ടരാണ് കോണ്‍ഗ്രസുകാര്‍. ഏറ്റവും ഒടുവില്‍ ഒന്നാം യുപിഎയുടെ കാലം തന്നെ എടുത്ത് നോക്ക്. ഇതൊക്കെ കണ്ടല്ലേ ബിജെപി പ്രതിപക്ഷത്ത് ഇരുന്നത് തന്നെ. അന്ന് ലോക്സഭയില്‍ വരെ നോട്ടുകെട്ടുകളുമായി എംപിമാര്‍ വരികയും എടുത്തുയര്ത്തിക്കാട്ടുകയും വരെ ചെയ്തതല്ലേ. ഇനി രാഹുല്‍ ഗാന്ധി മറന്നാലും ഈ നാട്ടിലെ ജനങ്ങള്ത്ത് മറക്കാനൊക്കുമോ.