കേരള പൊലീസ് ഈയടുത്താണത്രെ നടക്കാന്‍ പഠിച്ചത്. പക്ഷേ വീഴ്ചയാണ് ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത് എന്നുമാത്രം. പൊലീസിനെ നോക്കാന്‍ സ്വയം മുന്നോട്ട് വന്ന ആളെന്ന നിലയില്‍ വീണുപറ്റുന്ന ഓരോ പരിക്കിനും മറുപടി പറയേണ്ടത് ആഭ്യന്തരം കൂടി കൈയ്യാളുന്ന, മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. അദ്ദേഹമാണെങ്കില്‍ രാവിലെ തന്നെ എണീറ്റ് നിയമസഭയിലേക്ക് വരുന്നത് തന്നെ പൊലീസിന് വീഴ്ചപറ്റി എന്നുപറയാനാണ്.
അത്രയ്ക്കും വികൃതിക്കുട്ടികളാണുപോലും കേരള പൊലീസ്. എറണാകുളത്ത്, കുണ്ടറയില്‍, വാളയാറില്‍ അങ്ങനെ തുടങ്ങി ഒരുമാതിരിപ്പെട്ട എല്ലാ സ്ഥലത്തും പൊലീസ് വീണുകൊണ്ടിരിക്കുകയാണ്. വീഴ്ച സമ്മതിച്ചാല്‍ പിന്നെ കേള്‍ക്കുക നടപടിയാണ്. അപ്പോ വീഴുന്നു, അടികിട്ടുന്നു, പിന്നേയും വീഴുന്നു അടികിട്ടുന്നു. വീണ്ടും വീഴുന്നു. അടി പിന്നേയും കിട്ടുന്നു.