ചെന്നിത്തലയ്ക്ക് ആകെ വിഷമമാണ്. ഭരണസ്തംഭനം ഭരണസ്തംഭനം എന്നു സ്ഥിരമായി പറയുന്നതുകൊണ്ട് പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ പറ്റുന്നില്ല. ഭരണം നടന്നാലല്ലേ പുതിയ വിവാദങ്ങളുണ്ടാവുകയുള്ളു. അപ്പോ അതാണ് പ്രശ്നം. അതുകൊണ്ട് തന്നെ ചില പഴഞ്ചൊല്ലുകളുമൊക്കെയായിട്ടാണ് ഇന്നത്തെ വരവ്. സംസ്ഥാനത്തെ ഐഎഎസുകാര്‍ക്ക് വേണ്ടി ഇപ്പോ ആകെ എന്തെങ്കിലും പറയുന്നത് ചെന്നിത്തല മാത്രമാണ്.
ഐഎഎസ് ഏമാന്മാരുടെ ശീതസമരം എങ്ങനെയെങ്കിലും ഒത്തുതീര്പ്പില്ലെത്തണമെന്ന ആത്മാര്‍ഥ വിചാരം തന്നെയുണ്ട് ചെന്നിത്തലയ്ക്ക്. കാരണം ജേക്കബ് തോമസിനെ അവിടുന്ന് മാറ്റിയാല്‍ തീരാവുന്ന പ്രശ്നമല്ലേ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കുള്ളു. ആ പ്രശ്നമേ ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും ഉള്ളു.
ഉദ്യോഗസ്ഥരുടെ ഈ പരിപാടിയില്‍ ആകെ വിഷണ്ണനാണ് ചെന്നിത്തല. മുഖ്യമന്ത്രിയാണെങ്കില്‍ ഒരു വഴിക്കും അടുക്കുന്നുമില്ല. ആകെ വിഷമിച്ചിരിക്കുമ്പോള്‍ ഒരു സിനിമ കാണണമെന്ന് വച്ചാല്‍ അവിടേയും സമരം. മനസില്‍ അല്പം കലാബോധം അവശേഷിക്കുന്ന ഏതൊരാളും കരഞ്ഞുപോകുന്ന അവസ്ഥ തന്നെയാണിത്.