E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഉപദേശ വെടിയുമായി എകെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എ കെ ആന്‍റണി വീണ്ടും സ്റ്റാന്‍ഡു പിടിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനുള്ള ഉപദേശങ്ങളുടെ പുതിയ പതിപ്പുമായാണ് വരവ്. 2004ല്‍ കേരളം വിട്ട് ഡല്‍ഹിയില്‍ രാഷ്ട്രീയ അഭയം തേടിയതിനു ശേഷം ഇങ്ങോട്ടുള്ള വരവുകളൊക്കെ തന്നെ ഇവിടത്തെ നേതൃത്വത്തിനുള്ള സദ്് വചനങ്ങളുമായാണ്. എയര്‍പോര്‍ട്ടില്‍ ടിക്കറ്റെടുക്കുമ്പോള്‍ തന്നെ വിമാനക്കമ്പനിക്കാര്‍ ചോദിക്കും, ഇത്തവണ അടിത്തറ ശക്തമാക്കലാണോ അതോ മുകള്‍ത്തട്ടിലെ ഐക്യമാണോ ഉപദേശ വിഷയമെന്ന്. അങ്ങനെ പഴയ ഡയലോഗുകളൊക്കെ തിരിച്ചും മറിച്ചും പഠിച്ചാണ് എ കെ വന്നിറങ്ങിയത്. ഇത്തവണ അദ്ദേഹത്തെ കൊണ്ടു വരേണ്ടത് വിഎം സുധീരന്റെ പ്രത്യേക ആവശ്യമാണ്. കാരണം. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഉപദേശ സമാരോഹമാണിത് 

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എന്തൊക്കെ പറഞ്ഞാലും വിനയവും അനുസരണയുമൊക്കെ ഉള്ളവരാണ്. അല്ലെങ്കില്‍ ആന്റണി പ്രവര്‍ത്തിക്കുന്ന കേന്ദ്രഘടകത്തിലെ നാലു കുറ്റങ്ങള്‍ അങ്ങോട്ടു പറഞ്ഞിട്ട് അതു തിരുത്താനുള്ള ഉപദേശവും കൊടുത്തേനെ. നോട്ടുനിരോധനം പോലത്തൊരാനക്കാര്യം വന്നിട്ട് വേണ്ടപോലെ പ്രതികരിക്കാത്ത എഐസിസിയെ ഉപദേശിച്ചിട്ട് പോരെ ഞങ്ങളോടെന്ന് ഒറ്റച്ചോദ്യം മതി. അല്ലെങ്കില്‍ ബോംബും കത്തിയുമുണ്ടെന്ന് പറഞ്ഞ് നടക്കാതെ വല്ലതും മര്യാദക്ക് ചെയ്യാന്‍ രാഹുലിനെ ഒന്നുപദേശിച്ചു കൂടേ എന്നു ചോദിച്ചാലും മതി. ആന്റണിയുടെ ഉപദേശം അവിടെ തീരും 

ഇത്തവണ എകെയുടെ മുഖത്തെ ഈ സന്തോഷത്തിനു കാരണം ഉമ്മന്‍ ചാണ്ടിയുടെ മുഖത്തെ ദുഖമാണ്. ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസുകളുടെ അയലത്തു പോലും പോകാതെ നടക്കുകയാണ് പാവം ഉമ്മന്‍ ചാണ്ടി. വിട്ടുവീഴ്ച വേണം ഐക്യം വേണം എന്നൊക്കെ ആന്റണി ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നത് തന്നെ ഉദ്ദേശിച്ചാണെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായറിയാം. വിട്ടുവീഴ്ച ചെയ്യാന്‍ ഞാനും ഐക്യത്തിന്റെ ഗുണമനുഭവിക്കാന്‍ മറ്റുള്ളവരും എന്നാലങ്ങനെ വേണ്ട എന്നാണ് ചാണ്ടി സാറിന്റെ ഒരു ലൈന്‍. ഉപദേശ ഗായകന്‍ അവിടെ നിന്ന് ചുമ്മാ പാടത്തേയുള്ളു 

ഉമ്മന്‍ ചാണ്ടിയെ രമേശ് ചെന്നിത്തല ഇനി കൂടുതല്‍ പേടിക്കണം. എ കെ ആന്റണിയും. കാരണം ഇപ്പോള്‍ അദ്ദേഹം ഫ്രീയാണ്. പാര്‍ട്ടിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ പ്രത്യേകിച്ച് ഉത്തരവാദിത്തമൊന്നുമില്ല. ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ പണ്ടത്തേതിലും സമയമുണ്ട്. ഗ്രൂപ്പൊക്കെ റെഡിയാക്കി സംഘടനാ തിരഞ്ഞെടുപ്പിന് ചാണ്ടിച്ചന്‍ അങ്ങിറങ്ങിയാല്‍ സംഗതി അടിപൊളിയായിരിക്കും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന ഒറ്റ വാശിയിലായിരിക്കും അദ്ദേഹമിനി. കണ്ടോ 

ആന്റണി ഉപദേശിക്കാനുള്ളതൊക്കെ ഉപദേശിച്ച കൂട്ടത്തില്‍ ഈ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനമേല്‍ക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടി ഒന്ന് ഉപദേശിക്കാമായിരുന്നു. ചുമതലയേല്‍ക്കലും സ്വീകരണങ്ങളുമായി ഇങ്ങനെ പോയാല്‍ അടുത്ത ഒരു കൊല്ലം കൂടി കോണ്‍ഗ്രസുകാര്‍ ഇങ്ങനെയങ്ങ് നടക്കും. പ്രതിപക്ഷ പ്രവര്‍ത്തനം ഈ നോട്ടുനിരോധനത്തിന്റെ ക്ഷീണം തീര്‍ന്നാല്‍ ബിജെപിക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇടുക്കിയില്‍ പുതിയ ഡിസിസി പ്രസിഡന്റ് വന്നതിന് ആ ജില്ലയിലെ ലഡു മുഴുവന്‍ തിന്നു തീര്‍ത്തായിരുന്നു ആഘോഷം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :