മുഖ്യമന്ത്രി പിണറായി വിജയന്റെ അവസരോചിതമായ ഇടപെടലിലൂടെ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് രക്ഷപെട്ടു. പ്രസിഡന്റ് വന്ന ചടങ്ങില്‍ ആദ്യം തന്നെ ആശംസാ പ്രസംഗത്തിന് ആളെ വിളിച്ചു. സ്വാഗതവും ഉല്ഘാടവും ഒന്നും കഴിയുന്നതിന് മുമ്പ് ആശംസ. പിണറായി സ്ഥലത്തുണ്ടായത് നന്നായി. ഇല്ലെങ്കില്‍. ആശംസ കഴിഞ്ഞ് കൃതഞ്ജത പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചേനെ
ഇനി കോണ്‍ഗ്രസ് വിശേഷങ്ങളിലേക്ക്. അവരുടെ സമയം മോശമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇന്ന് ഡീന്‍ കുര്യാക്കോസ് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ വന്നിരുന്നതാണ്. അതായത് പി എസ് സി പ്രശ്നത്തില്‍ നിരാഹാരം കിടന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നിര്‍ത്തിയതുമായി ബന്ധപ്പെട്ട്. പക്ഷേ ഒരു രക്ഷയുമില്ല. എന്തോ തടസമാണ്. മൊത്തത്തില്‍ രമേശ് ചെന്നിത്തല പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും ഇതേ പ്രശ്നമുണ്ടായി. പുറത്ത് ഉഗ്രന്‍ വെടിക്കെട്ട്. തീര്ന്നിട്ടു വേണ്ടേ പ്രസംഗം തുടങ്ങാന്‍
ഇനി ഒരു തെലുങ്ക് ഐറ്റമാണ്. പക്ഷേ കേട്ടാല്‍ മനസിലാകും. വിജയവാഡയിലെ ഒരു എംഎല്‍എ. തെലുങ്കു ദേശത്തിന്റെ എംഎല്‍എ. അദ്ദേഹത്തിന്റെ ടിവി അഭിമുഖമാണ് സംഗതി. വിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദഹം പറയുകയാണ്. അദ്ദേഹം ബി കോമില് കണക്കും ഫിസിക്സും പഠിച്ചിട്ടുണ്ടെന്ന്. വാചകമടി കേട്ടിട്ട് പരിചയമുള്ള ഏതെങ്കിലും നേതാവിനോട് സാമ്യം തോന്നിയാല്‍ ഞങ്ങളുത്തരവാദികളല്ല.