മാണിക്ക് പിണറായിയുടെ ചിയേഴ്സ്

Thumb Image
SHARE

ഒരു ലാർജ് കേസ് കുറേനാളായി കേരളത്തിലുണ്ടായിരുന്നു അതിൽ വെള്ളമോ സോഡയോ എന്താണെന്ന് കൃത്യമായി അറിയില്ല ഇതിലേതോ ഒന്ന് ആരോ ചേർത്തു അങ്ങിനെ ആ കേസ് വീര്യം കുറഞ്ഞ് പതിയെ സ്‌മോളായി, ഇപ്പോൾ ഇതാ കേൾക്കുന്നു ഗ്ലാസ് കാലിയായെന്ന് . ബാർ കോഴയിൽ തെളിവില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു, കോടതിയിൽ മൊഴിനൽകാൻ പണമെന്നുന്ന എന്തിരനെ നേരിട്ടുകണ്ടിട്ടുള്ള ഒരാളും എത്തിയില്ല. തെളിവില്ലാതെ നമ്മുടെ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എങ്ങിനെ അന്വേഷിക്കും. എന്തൊക്കെയായിരുന്നു നിയമസഭ പൊളിക്കൽ, കരിങ്കൊടി അമ്പുംവില്ലും ഒലക്കേടെ മൂടും ഒടുവിൽ മാണി മണിവാങ്ങാ വിശുദ്ധനായി .. അതെങ്ങനെയാണ് കോടതിക്കും നിയമത്തിനും എല്ലാം അതീതമായ ഒരു നീതിപീഠം ഉണ്ട് അവിടെ സാഷ്ടാംഗം വീണാൽ എല്ലാത്തിനും പോംവഴിയുണ്ട് . കെ എം മാണിയുടെ രണ്ടു ഫോട്ടോ എ.കെ.ജി സെന്ററിൽ നിന്നും ചോദിച്ചിട്ടുണ്ട്, ഒരെണ്ണം ഐഡന്റിറ്റി കാർഡ് അടിക്കാനാണ്, മറ്റേത് പാർട്ടി ആസ്ഥാനത്തു ചിലിട്ട് പ്രദർശിപ്പിക്കും. മാണി എൽ.ഡി.ഫ് യോഗത്തിനു വരുമ്പോൾ ആളെ എ കെ ജി സെന്ററിലെ ജീവനക്കാർ തിരിച്ചറിയാതെ പോകരുതല്ലോ

MORE IN THIRUVA ETHIRVA
SHOW MORE