തണുത്ത നേതാവ്

Thumb Image
SHARE

നമ്മുടെ കെ ആർ രമേശിന് തണുപ്പ് ഒരു വീക്നെസാണ്. ആളെ മനസിലായില്ലേ. ഹാ നമ്മുടെ ചെന്നിത്തല തന്നെ. കക്ഷി പണ്ട് ഡെല്‍ഹിയിലായിരുന്നല്ലോ. ഈ തണുപ്പുകാലത്ത് ജാക്കറ്റൊക്കെയിട്ട് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലം പണ്ടേയുണ്ട്. ഹിന്ദിയും തണുപ്പുമാണ് രമേശിന്‍റെ ഇഷ്ടങ്ങളെന്നത് മറക്കരുത്. തണുപ്പു തേടി ഡല്‍ഹിക്ക് പോയാല്‍ ചിലപ്പോള്‍ പണിയാകും. പ്രത്യേകിച്ച് ഒരിലയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്‍റെ ചീത്തപ്പേര് തലക്കുമീതേ നില്‍ക്കുമ്പോള്‍. അതുകൊണ്ട് നേരെ കോതമംഗലം കുട്ടമ്പുഴയിലെ കാട്ടിലേക്ക് വെച്ചുപിടിച്ചു. 

ആത്മാര്‍ത്ഥമായ സ്വീകരണമാണ് നാട്ടുരാജാവിന് ഈ പാവങ്ങള്‍ ഒരുക്കിയത്. ഒരുപാട് കഷ്ടപ്പാടുകള്‍ ഇവര്‍ക്കുണ്ട്. അതെല്ലാം ചെന്നിത്തലക്ക് മനസിലാവുകയും ചെയ്തു. അപ്പോള്‍ എന്താകും നേതാവിന് അവരോട് പറയാനുണ്ടാവുക. 

ഹും. ശരി ശരി. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ അവരുടെ ഭാഗ്യം. പക്ഷേ എറണാകുളം ജില്ലയിലെ മഞ്ഞിന് തണുപ്പ് പോരെന്നാണ് ചെന്നിത്തലയുടെ പരാതി. അപ്പോള്‍പിന്നെ എന്തുചെയ്യും. ഒകെ നേരേ ഹൈറേഞ്ച് പിടിക്കാം. മൂന്നാറാകുമ്പോള്‍ കുറിഞ്ഞീം കാണമല്ലോ 

മൂന്നാറിലെ ഈ കാഴ്ചകള്‍ സര്‍ക്കാരിന്‍റെ കണ്ണില്‍പ്പെടുത്താന്‍ രമേശ് ജി വിചാരിച്ചിട്ട് എന്തുകാര്യം. മൂന്നാറിലെ രാജാക്കന്മാരായ സിപിഐ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിട്ട് പിണറായി കണ്ടില്ല. പിന്നാ. അപ്പോപ്പിന്നെ ഇവിടെനിന്നിറങ്ങുന്നതാണ് ഉത്തമാ ഉത്തമം. തലസ്ഥാനത്തേക്ക് മടങ്ങുമ്പോള്‍ ആ ചെവികളിലേക്ക് വീണ്ടും മലമുകളില്‍നിന്ന് ഒരു വിളിവന്നു. 

MORE IN THIRUVA ETHIRVA
SHOW MORE