കെ കെ ശൈ‘ലജ്ജ

Thumb Image
SHARE

വേറെ ചിലരുണ്ട്, വിമാനത്തില്‍പറക്കണമെന്നൊന്നും ഇല്ല. കണ്ണടയാണ് വീക്ക് നെസ്സ്. അല്ലെങ്കിലും കണ്ണട കാഴ്ചയെ തിരുത്തുമെന്നാണല്ലോ വയ്പ്പ്. കാഴ്ചകള്‍ നന്നാവട്ടെ. അങ്ങനെ മനസ് മാറട്ടെ. നല്ലതും ചീത്തയും വേര്‍തിരിച്ച് കാണാന്‍ അല്‍പം കൂടിയ ഇനം കണ്ണട വാങ്ങിവച്ചു എന്നുള്ളത് ഒരു തെറ്റല്ല. തെറ്റുപറ്റാതിരിക്കാനുള്ള പരിപാടി മാത്രമാണ്. 

ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയാണ്. ആ നിലക്ക് കണ്ണുകള്‍ക്ക് പറ്റിയ നല്ലയിനം കണ്ണട ഏതെന്ന് ടീച്ചറെ കഴിഞ്ഞേ നാട്ടുകാര്‍ക്ക് അറിയാന്‍ വഴിയുള്ളു. പിന്നെ ബാക്കി ആശുപത്രി ചിലവും ഭക്ഷണച്ചിലവും ഒക്കെ വാങ്ങിയത്, അതൊക്കെ ഈ സര്‍ക്കാര്‍ സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയതായും കണ്ടാമതി. പെന്‍ഷന്‍ വാങ്ങുന്ന ഭര്‍ത്താവിനെ ആശ്രിതനാക്കിയതുമാത്രം ഈ നാട്ടിലെ പുരുഷ കേസരികളെ പ്രത്യേകിച്ചും സ്ത്രീവിരോധികളെ തെല്ലൊന്ന് ബാധിക്കാനിടയുണ്ട്. എന്നാല്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമായും സ്ത്രീപക്ഷ നിലപാടായും പാര്‍ട്ടി താഴെക്കിടയില്‍ വിശദീകരണ ക്ലാസ് സംഘടിപ്പിച്ചാല്‍ അക്കാര്യത്തിലും ഒരു തീരുമാനമാവും. 

MORE IN THIRUVA ETHIRVA
SHOW MORE