പാർവതിക്കുള്ള പൊങ്കാല തുടരുന്നു

Thumb Image
SHARE

ക്രിസ്മസ് പടങ്ങള്‍ റിലീസായതേയുള്ളു. എന്നാല്‍ അതിനുമുമ്പേ വെറെ ചിലകാര്യങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. അതിലൊന്നാണ് നടി പാര്‍വതിയും കസബയും പിന്നെ പൊങ്കാലയും എന്നപടം. ഇതിപ്പോ രണ്ടാമത്തെ തവണയാണ് മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ഒരു നടിയെ കിട്ടുന്നത്. നേരത്തെ അങ്കമാലി ഡയറീസിലൊക്കെ അഭിനയിച്ച ലിച്ചിയായിരുന്നു. അവര്‍ കര‍ഞ്ഞൊരു വഴിക്കായപ്പോഴാണ് പാര്‍വതി കസബയുമായി വരുന്നത്. ഇക്ക ഒന്നിലും ഇടപെടില്ല. പക്ഷേ ഫാന്‍സുകാരുണ്ടല്ലോ. 

ഈ ഫാന്‍സുകാരുടെ കാര്യം ആലോചിക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടില്ല. രാഷ്ട്രീയത്തിലൊക്കെ ഒരു പാര്‍ട്ടിയില്‍ തന്നെ ഗ്രൂപ്പും ഫിഞ്ച് ഗ്രൂപ്പും ഒക്കെ കാണും. ഇവിടെ പക്ഷേ അതല്ല, എല്ലാം ഒരേതരക്കാരാണ്. ഇക്ക ഫാന്‍സിന് ഇക്ക കഴിഞ്ഞേ വേറെന്തുമുള്ളു. പക്ഷേ ഇക്കയുടെ ബുദ്ധിയോ നേര്‍വിചാരമോ ഒന്നും ഇവര്‍ക്കു കാണണമെന്നില്ല. അതില്‍ ഒന്ന് രണ്ട് സിനിമയെടുത്ത സംവിധായകന്‍ വരെ കാണും. 

ഒന്നുകില്‍ മമ്മൂട്ടി നേരിട്ട് വന്ന് കാര്യത്തില്‍ ഒരുതീര്‍പ്പുണ്ടാക്കണം. ഇങ്ങനെ ഒന്നും മിണ്ടാതിരിക്കരുത്. അല്ലെങ്കില്‍ ഫോണിലൂടെയൊക്കെ സിനിമമേഖലയിലുള്ള ചിലര്‍ മമ്മൂട്ടിയുമായി ഇക്കാര്യം സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ ഇക്ക പൊട്ടിച്ചിരിച്ചെന്നും പോസ്റ്റിട്ട് കുറെ ഷെയറും ലൈക്കും വാരിക്കോരി അങ്ങനെ രാജാവായി വിലസുന്നത് തുടരും. ഇങ്ങനെ ആരെങ്കിലും വിളിച്ചാല്‍ പൊട്ടിച്ചിരിക്കാതെ ഒരു ബ്ലോഗെങ്കിലും എഴുതണം സര്‍. അറ്റ്ലീസ്റ്റ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. അല്ലെങ്കില്‍ പാര്‍വതി ഇനിയുംവിശദീകരിച്ച് നടക്കും ചിലര്‍ സര്‍ക്കസ് കുരങ്ങുകളെന്ന് സ്വയം പ്രഖ്യാപിച്ച് വരികയും ചെയ്യും. അതൊക്കെ കണ്ട് കണ്ണുപൊത്തേണ്ട ഗതി വരും ഇവിടുത്തെ പാവം പ്രേക്ഷകര്‍ക്ക്. അതുകൊണ്ട് ഇക്കയെ കാത്തിരിക്കുകയാണ് ഞങ്ങള്‍. 

MORE IN THIRUVA ETHIRVA
SHOW MORE