76ലക്ഷം കോടി രൂപയ്ക്ക് തുമ്പില്ലാത്ത ടുജി

Thumb Image
SHARE

എഴുപത്തിയാറ് ലക്ഷം കോടി രൂപ എന്നതിന് അങ്ങനെ ഒരു തുമ്പുമില്ലാതായ വിവരം അറിഞ്ഞുകാണുമല്ലോ അല്ലേ. ഒന്നാമത് അത്രയും തുക മനസില്‍ സങ്കല്‍പിച്ചു നോക്കാന്‍ പോലും കഴിവില്ലാത്ത ജനതയാണ്, അപ്പോ പിന്നെ അതൊക്കെയങ്ങ് ഒറ്റനിമിഷം കൊണ്ട് ഇല്ലാതാവുന്നതും അതേ മനസോടെ കണ്ടാമതി.രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസൊക്കെയായിരുന്നു ഈ ടുജി അഴിമതി.ആദ്യം പറഞ്ഞ തുക സിഎജി കണ്ടെത്തിയതാണെങ്കില്‍ മുപ്പതിനായിരം കോടി രൂപ പോയെന്നാണ് സിബിഐ കണ്ടെത്തിയത്. ഒടുവില്‍ കോടതി ചിലത് കണ്ടെത്തിയപ്പോ കോടിയുമില്ല, പൈസയുമില്ല. ഇല്ലെന്നല്ല, പൊടിപോലും കണ്ടെത്താന്‍ പറ്റിയിട്ടില്ലപോലും. 

ഇത്രയും കോടിയൊക്കെ പറഞ്ഞിട്ടും ഒറ്റവരിയില്‍ വിധി പറഞ്ഞുപോയ ജഡ്ജിയെ സമ്മതിക്കണം. ഇപ്പോള്‍ സത്യത്തില്‍ കോടികള്‍ അടിച്ചത് ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമാണ്. എ. രാജയൊക്കെ ഇനി രാജാധിരാജയല്ലേ. കനിമൊഴി തേന്‍മൊഴിയാവും. കുറച്ചുകാലം തീഹാര്‍ ജയിലില്‍ കഴിഞ്ഞതൊക്കെ വെറുതെയായി. ഒക്കെ ഒരു കാലദോഷമായി കണ്ടാമതി. അന്ന് ഈ രാജക്കും കനിമൊഴിക്കും ഒപ്പം പ്രതിസ്ഥാനത്ത് വന്നിരുന്ന കോര്‍പറേറ്റ് കമ്പനികള്‍ ഭരണം മാറിയപ്പോള്‍ ആരുടെയൊക്കെ മിത്രങ്ങളായി എന്ന് നമ്മള്‍ കണ്ടതാണ്. അതായത് മോദിജി കാണുന്നവരും മോദിജിയെ കാണുന്നവരും സിബിഐ കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നൂന്ന് ആരോപണം വരാന്‍ സാധ്യതയുണ്ട്. 

ഇത്രയും പണനഷ്ടമൊക്കെ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞ ഒരുകേസ് ഈ സിബിഐ എങ്ങനെയാണാവോ അന്വേഷിച്ചത്. ഏഴുകൊല്ലമെടുത്തിട്ടും കട്ടമുതല്‍ എവിടെ എന്ന കാര്യത്തില്‍ തെളിവൊന്നും ഇല്ലത്രെ. എഴുപത്തിയാറ് ലക്ഷം കോടി രൂപ എന്ന സംഖ്യ അക്കത്തില്‍ എഴുതാന്‍ പറ്റാത്തതുകൊണ്ട് കട്ടമുതലിന് തെളിവില്ല എന്നോമറ്റുമായിരിക്കും ഇവര്‍ കോടതിയില്‍ എഴുതിക്കൊടുത്തത്. അതുകൊണ്ട് സിബിഐയെ കുറ്റംപറയാനൊക്കില്ല. 

MORE IN THIRUVA ETHIRVA
SHOW MORE