ജനപ്രിയനായകന്റെ ഒഴിവുനികത്താന്‍ മോദി

Thumb Image
SHARE

മലയാളി കണ്‍കുളിര്‍ക്കെ കണ്ടു. വിശ്വവിഖ്യാതനായ സാക്ഷാല്‍ നരേന്ദ്രമോദി കണ്‍മുന്നില്‍. ഓഖി ദുരന്തബാധിതരെ നേരില്‍ക്കണ്ട് പ്രധാമന്ത്രി ആശ്വസിപ്പിച്ചു. കണ്ടുപഠിക്കാനും നാളെ അനുകരിച്ചുകാണിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. കുറച്ചുനാള്‍ ഒപ്പംനിന്നാല്‍ നല്ല വിജയനായി മടങ്ങിവരാം. പണ്ട് ഒപ്പം നിര്‍ത്തി രാഷ്ട്രീയം പഠിപ്പിച്ച ആ അല്‍ഫോന്‍സ് കണ്ണന്താനമൊക്കെ മോദിയുടെ ഒപ്പംകൂടിയാണ് മിടുക്കനായത്. ഗുജറാത്തില്‍ചിരിച്ച അതേ ചിരിയോടെയാണ് എന്തായാലും സന്ദര്‍ശനം നന്നായി. പാക്കേജ് പ്രഖ്യാപിച്ചത് അതിലേറെ നന്നായി. 

പക്ഷെ, പ്രതിപക്ഷമാണ് പെട്ടുപോയത്. ആ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാനായി ഇറങ്ങിത്തിരിച്ചതായിരുന്നു. അപ്പോഴാണ് മോദി വരുന്നു എന്നുകേട്ടത്. എന്നാപ്പിന്നെ കണ്ടിട്ടുതന്നെ കാര്യം. രണ്ടുചോദിക്കാനുമുണ്ട്. കുറിഞ്ഞി പിന്നെയും കാണാമല്ലോ. അതുംവിചാരിച്ച് കാത്തിരുന്ന പ്രതിപക്ഷത്തെ നോക്കി മോദി ശരിക്കും കൊഞ്ഞനംകുത്തിക്കളഞ്ഞു. ക·ഷ്ടം. 

മുഖ്യമന്ത്രിയല്ല, പ്രധാനമന്ത്രി.രാഹുല്‍ ഗാന്ധി അധ്യക്ഷനായിട്ടും താങ്കള്‍ക്കൊരു മാറ്റവുമില്ലല്ലോ. സാരമില്ല പോട്ടെ. പറഞ്ഞോളൂ. അതാണ് മോദി. കോണ്‍ഗ്രസിനിട്ട് നൈസായിട്ടൊരു പണികൊടുത്തതാണ്. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭീഷണിയില്‍ കുറച്ച് ഭയന്നതാണ്. ഫലം വന്നപ്പോഴാണ് ശ്വാസം നേരെ വീണത്. ആഹ്ലാദത്തിനിടയില്‍നിന്നാണ് കേരളത്തിലേക്ക് വിമാനമോടിച്ചത്. കണ്ണില്‍പ്പെട്ടത് ചെന്നിത്തലയും. കാണണ്ട എന്ന് മോദി പറയുന്നത് സത്യത്തില്‍ ചെന്നിത്തലയോടല്ല, ആ രാഹുല്‍ഗാന്ധിയോടാണ്. ചെന്നിത്തലയ്ക്ക് മാത്രം ഇത് മനസ്സിലായിട്ടില്ല. 

പക്ഷെ, പിണറായി പറഞ്ഞിട്ടാണോ എന്നറിയില്ല, പ്രധാനമന്ത്രിയുടെ വരവില്‍ കോടിയേരിയും സിപിഎമ്മും ഭയങ്കര സന്തോഷത്തിലാണ്. ഇത്തിരിവൈകിപ്പോയി. എങ്കിലും വരാന്‍ മനസ്സുകാണിച്ചല്ലോ. നൂറുകോടി പുണ്യം കിട്ടും എന്ന ലൈനിലാണ് പാര്‍ട്ടി സെക്രട്ടറി. 

MORE IN THIRUVA ETHIRVA
SHOW MORE