സെല്‍ഫി ഓഫറുമായി ഗണേഷ്കുമാര്‍

Thumb Image
SHARE

ഓഖി വന്നതും പിന്നാലെ മോദി വന്നതുമൊന്നും അറിയാത്തൊരുപാര്‍ട്ടിയുണ്ട്. ഇടതുപക്ഷത്തായതോടെ കമാന്നൊരക്ഷരം രാഷ്ട്രീയത്തില്‍പ്പറയാത്ത കൊട്ടാരക്കര പാര്‍ട്ടി. കേരള കോണ്‍ഗ്രസ് ബിയുടെ അഖിലേന്ത്യാനേതാവ് കെ.ബി.ഗണേഷ്കുമാര്‍ ഇപ്പോള്‍ സെല്‍ഫിയെകുറിച്ചാണ് ചിന്തിക്കുന്നത്. സെല്‍ഫിയെടുക്കാന്‍ വരുന്ന വോട്ടര്‍മാര്‍ക്കായി 15 മിനിറ്റ് സമയം മാറ്റിവയ്ക്കുന്ന പ്രത്യകപദ്ധതിയും എംഎല്‍എ തയ്യാറാക്കിയിട്ടുണ്ട്. സംഗതി കേട്ടാല്‍ കോരിത്തരിക്കും. 

പക്ഷെ, സെല്‍ഫിയെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അങ്ങനെ ശ്രദ്ധിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് ചാനലുകാരാണ്. കൂടെനിന്ന് സെല്‍ഫിയെടുത്ത ആരെങ്കിലും വല്ല കേസിലും പെട്ടാല്‍ അതൊക്കെയും തപ്പിയെടുത്ത് ചാനലുകാര്‍ പണിതരും. പക്ഷെ, ഗണേഷ്കുമാറിന് അതില്‍ പേടിയൊന്നുമില്ല. അല്ലെങ്കിലും ഗണേഷേട്ടന്‍ ഇതൊക്കെയെത്ര കണ്ടതാ. 

MORE IN THIRUVA ETHIRVA
SHOW MORE