നേരറിയാന്‍ കാത്തിരുന്നവര്‍ ആഹ്ലാദത്തില്‍

Thumb Image
SHARE

മുഖം മിനുക്കാനുള്ള നീക്കത്തിലാണ് സിപിഎം. അതിന്റെ ആദ്യപടിയായി മുഖപത്രം മിനുക്കുന്ന പണി കണ്ണൂരില്‍ തുടങ്ങിയിട്ടുണ്ട്. പത്രത്തിന്റെ ഇപ്പോഴത്തെ മുത്തും പാര്‍ട്ടിയുടെ താത്വികാചാര്യനുമായ എംവി ഗോവിന്ദന്‍ മാഷാണ് പണിക്ക് ചുക്കാന്‍ പിടിക്കുന്നത്. സെക്രട്ടറി കോടിയേരി എല്ലാംനോക്കീകണ്ടും ഒപ്പമുണ്ട്. 

നേരറിയാനാണ് പത്രം വായിക്കുന്നത്. അത് നേരത്തെ അറിയാനാണ് പലരും പാര്‍ട്ടിപത്രം വാങ്ങിക്കുന്നത്. അത് കോടിയേരിക്ക് നന്നായി അറിയാം. കേരളത്തിലെ എല്ലാവീട്ടിലും പത്രം എത്തിക്കാനാണ് ആലോചന. മന്ത്രിസ്ഥാനംവിട്ടശേഷം ഇ.പി ജയരാജന് അല്‍പം സമയമൊക്കെ ബാക്കികിട്ടുന്നുണ്ട്. അദ്ദേഹത്തെത്തന്ന ഏല്‍പിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അഭിമാനിയായതുകൊണ്ട് അദ്ദേഹം ഏറ്റെടുക്കുമോ എന്നറിയില്ല. 

ആഗോളരാഷ്ട്രീയത്തില്‍ പാര്‍ട്ടിപത്രം ഇക്കാലമത്രയും ചെലുത്തിയ സ്വാധീനവും ഇടപെടലും ചെറുതല്ല. ട്രംപിന്‍റെ ഭൂരിപക്ഷം കുറക്കാനായതൊക്കെ ചെറിയൊരു ഉദാഹരണം മാത്രം. മുഖപത്രം വായിക്കൂ വളരൂ എന്നതാണ് പുതിയ മുദ്രാവാക്യം. ആഗോളവല്‍ക്കരണവും ചെറുത്തുനില്‍പ്പുമൊക്കെ പത്രം വായിക്കാത്ത പല വീട്ടുകാര്‍ക്കും അറിയുകപോലുമില്ല. അവരെ ഉദ്ധരിപ്പിച്ചേ മതിയാകൂ. 

എന്നിട്ടും സര്‍ക്കുലേഷന്‍ കൂടിയില്ലെങ്കില്‍ ഒരുവഴിയേയുള്ളൂ. അത് നന്നായി അറിയാവുന്നയാളാണ് കോടിയേരി. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന് ഇന്ത്യയില്‍ ഇനിയും സാധ്യതയുണ്ട്. മനസ്സിലാകാത്തവര്‍ക്ക് കോടിയേരി പറഞ്ഞുതരും. 

ജോസ് കെ.മാണി ശാന്തിയുടെ വഴിയാണ്. ഏതെങ്കിലുമൊരു മുന്നണിയില്‍കയറിപ്പറ്റുന്നകാര്യമൊക്കെ പിന്നീട്. ആദ്യം സമാധാനം വേണം. പിന്നെയല്ല പാര്‍ട്ടീം മുന്നണിയുമൊക്കെ. വൈകിയുദിച്ച ബുദ്ധിയാണെങ്കിലും നല്ല ബുദ്ധിയാണ്. പുതിയ വര്‍ഷത്തില്‍ പുതിയൊരു ജോസ്മോനെ നമുക്ക് പ്രതീക്ഷിക്കാം. 

MORE IN THIRUVA ETHIRVA
SHOW MORE