ഗുജറാത്തില്‍ ബീജേപ്പി തുള്ളിച്ചാടുമെന്ന് എക്സിറ്റ് പോളുകൾ

Thumb Image
SHARE

മോദി ഒന്നുപറയും. രാഹുല്‍ ഗാന്ധി രണ്ടുപറയും. ഗുജറാത്തില്‍ കുറച്ചുനാളായി സംഭവം നല്ല രസമായിരുന്നു. നാട്ടുകാര്‍ വോട്ടുചെയ്തു. പിറകെ എക്സിറ്റ് പോളും വന്നു. പോളും കൂട്ടരും പറയുന്നത് ബീജേപ്പീ വീണ്ടും അടിപൊളിയാക്കുമെന്നാണ്. അപ്പോ രാഹുല്‍ഗാന്ധി ആരായി. ഗുജറാത്തിലെ തള്ളുമുഴുവന്‍ വെള്ളത്തിലായി. ഇത് മുന്‍കൂട്ടി കണ്ടാണോ എന്നറിയില്ല കേരളത്തിലൊരു പരിപാടിയുണ്ടെന്ന് പറഞ്ഞ് രാഹുല്‍ മുങ്ങി. ഗുജറാത്തിന്റെ ഹാങ് ഓവറിലാണ് ഇപ്പോഴും. തള്ളോട് തള്ള്. രാഹുല്‍ ഗാന്ധി കീ ജയ്. 

പക്ഷെ, ആ സിപിഎമ്മുകാര്‍ പറയുന്നത് ഒന്ന് കേട്ടോണം. അധ്യക്ഷനെ മാറ്റിയിട്ട് യാതൊരു കാര്യവുമില്ല. ആദ്യം മാറ്റേണ്ടത് കോണ്‍ഗ്രസിന്റെ നയങ്ങളാണ്. എന്നാലേ രക്ഷപ്പെടൂ. സിപിഎമ്മൊക്കെ രക്ഷപ്പെട്ടത് അങ്ങനെയാണ്. കോണ്‍ഗ്രസും ബീജേപ്പിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന് സിപിഎം നേരത്തെ കണ്ടെത്തിയതാണ്. 

കവിതയിലൂടെയും മറ്റും മഹാകവി സുധാകരന്‍ ഇതൊക്കെ ചൂണ്ടിക്കാട്ടിയതുമാണ്. രാജ്യത്തിന്റെ മുഖ്യവിപത്ത് ബീജേപ്പിയാണെന്ന് കോടിയേരി കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസുമായി കൂട്ടുകൂടി ഈ ബീജേപ്പിയെ നാടുകടത്താന്‍ പ്ലാനിട്ടതാണ് സെക്രട്ടറി സീതാറാം യെച്ചൂരി. പക്ഷെ, അത് അട്ടിമറിച്ച കാരാട്ടിന്റെ ബീ ടീമിലായിരുന്നു ഈ കോടിയേരിയൊക്കെ. എന്നിട്ടോ. സ്വന്തമായി പോരാട്ടത്തിന് തയ്യാറെടുക്കയാണെന്ന് ഒരു തള്ളും. കോണ്‍ഗ്രസിനെമാത്രം കുറ്റംപറയാതിരിക്കുന്നതാണ് ബുദ്ധി. 

MORE IN THIRUVA ETHIRVA
SHOW MORE