പിസി ജോര്‍ജ് വീണ്ടും അരങ്ങത്ത്

Thumb Image
SHARE

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവിനെ അനുസ്മരിക്കാന്‍ പി.സി തോമസിന്റെ നേതൃത്വത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. പി.സി. തോമസാണല്ലോ യഥാര്‍ഥ കേരള കോണ്‍ഗ്രസുകാരന്‍. പക്ഷെ, പറഞ്ഞിട്ടെന്താ. സംഗതി പി.സി.ജോര്‍ജ് വന്ന് ഹൈജാക്ക് ചെയ്തു. പി.സി.തോമസിന്റെ പൊടിപൊലുമില്ല കണ്ടുപിടിക്കാന്‍. ജോര്‍ജാകട്ടെ നില്‍ക്കുന്ന വേദി നോക്കാതെ ആ​​ഞ്ഞടിച്ചു. പി.ജെ.ജോസഫായിരുന്നു ഇര.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നു എന്നുകേട്ടിട്ടുപോലും ഞെട്ടാത്ത പി.ജെ.ജോസഫ് പീസിക്കുമുന്നില്‍ എന്തായാലും ഞെട്ടിക്കാണും. ഇതൊക്കെകേട്ടാല്‍ത്തൊന്നും. പി.സി. മുമ്പ് സിപിഎമ്മോ കോണ്‍ഗ്രസോ മറ്റൊ ആയിരുന്നുവെന്ന്. കേരള കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് താങ്കളും ഉത്തരവാദിയല്ലേ ?

സത്യം സത്യം എന്ന് ഇടയ്ക്കിടെ പറയുന്നത് നല്ലതാണ്. കേള്‍ക്കുന്നവര്‍ക്ക് നുണയാണെന്ന് തോന്നില്ല. ജനപക്ഷത്തിലാണ് ഇനി പീസിയുെട പ്രതീക്ഷ. രാജ്യം ഭരിക്കാനൊരുങ്ങുന്ന കോടിയേരിക്കും കൂട്ടര്‍ക്കും ശക്തരായ എതിരാളിയായിരിക്കും ജനപക്ഷം.

എന്താണ് വേറൊരു മാര്‍ഗം. പി.സിയെ കേന്ദ്രത്തില്‍വിട്ടാല്‍ രാജ്യം രക്ഷപ്പെടുമോ. പീസി ജോര്‍ജ് തന്നെ പറയൂ.പീസിയെ കേന്ദ്രത്തിലോട്ട് വിട്ടാല്‍ കേരളം രക്ഷപ്പെടും എന്ന ഉത്തരം പറയാനൊരുങ്ങി വേദിയില്‍ ജോണി നെല്ലൂരുണ്ടായിരുന്നു. പക്ഷെ, പീസി കേള്‍ക്കാന്‍ നിന്നില്ല. ജോണി എഴുന്നേറ്റ് തുടങ്ങിയതും പീസി ഇറങ്ങിപ്പോയി. അല്ലെങ്കിലും പണ്ടേ പറഞ്ഞാല്‍ കേള്‍ക്കാത്തവനെന്ന ചീത്തപ്പേര് പീസിക്കുണ്ട്. വിഎസിനോടോ മാണിയോടോ ചോദിച്ചാല്‍ കൂടുതല്‍ പറഞ്ഞുതരും.

MORE IN THIRUVA ETHIRVA
SHOW MORE