മിസ് ദി കോൾ

Thumb Image
SHARE

ചുഴലിക്കാറ്റില്‍ തീരപ്രദേശങ്ങളാകെ തകര്‍ന്ന കൂട്ടത്തില്‍ സര്‍ക്കാരിനും നല്ല ഉലച്ചില്‍ സംഭവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചോ ഇല്ലയോ എന്ന കാര്യത്തിലെ തര്‍ക്കമൊക്കെ അവിടെ നില്‍ക്കട്ടെ. ഒന്നാമത് ആകെ തകര്‍ന്നിരിക്കുന്ന നേരമാണിപ്പോ. 

അപ്പോഴാണ് തൊട്ടപ്പുറത്ത് കിടക്കുന്ന തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി ആശ്വസിപ്പിച്ചത്. മാധ്യമങ്ങള്‍ കൂടെയില്ലെന്ന പരിഭവം ഒരുവശത്ത്. ഇങ്ങനെയൊക്കെയുള്ള നേരത്ത് ആരായാലും ഒരുവിളിയോ ആശ്വാസവാക്കോ പ്രതീക്ഷിക്കും. അതൊരു കുറ്റമല്ല. മനുഷ്യസഹജമാണ്. എന്നാലും മോദി കാണിച്ച ഈ പണി ഒട്ടും ശരിയായില്ല. ഒന്നുമില്ലേലും മുണ്ടുടുത്ത മോദി എന്നൊക്കെയാണ് ഇവിടുത്തെ മുഖ്യമന്ത്രിയെ ശത്രുക്കള്‍ പോലും വിളിക്കുന്നത്. അതെങ്കിലും ഓര്‍ക്കാമായിരുന്നു.

ഇങ്ങനെ സങ്കടപ്പെടേണ്ട കാര്യമൊന്നും ഇല്ല. അല്ലെങ്കിലും മോദി എന്തെങ്കിലും കാണാതെ വിളിക്കില്ലല്ലോ. ഇതിപ്പോ വിചാരിച്ചതിലും കൂടുതല്‍ ദുരന്തമാണുണ്ടായത്. അതുകൊണ്ട് ക്രെഡിറ്റ് എടുക്കാനുള്ള സാധ്യത ഒട്ടും തന്നെയില്ല. അപ്പോ പിന്നെ വിളിച്ചില്ലെങ്കില്‍ അത്ഭുതപ്പെടാനുമില്ല.  

MORE IN THIRUVA ETHIRVA
SHOW MORE