ദുരന്തബാധിതര്‍ക്ക് വാരിക്കോരിക്കൊടുക്കാന്‍ കുമ്മനം

Thumb Image
SHARE

സംസ്ഥാനത്തുണ്ടായ പ്രകൃതിദുരന്തത്തില്‍ കേന്ദ്രം എന്തെങ്കിലും തരുമോ ഇല്ലയോ എന്ന് ഉറ്റുനോക്കുന്നവരുണ്ടാകും. അങ്ങനെ ഉറ്റുനോക്കാത്ത ഒരേയൊരു നേതാവേ കേരളത്തിലുള്ളൂ. അത് മന്ത്രി എം എം മണിയാണ്. തന്നാലും തന്നില്ലെങ്കിലും നമ്മള്‍ക്കറിയാം കാര്യങ്ങള്‍ എന്ന ലൈനിലാണ് മൂപ്പര്‍. പക്ഷെ, കുമ്മനമാകട്ടെ ഇതാ തരുന്നു ഇതാ തരുന്നു എന്ന് പറയുന്നുമുണ്ട്. കൊടുത്താലെ കിട്ടൂ. അത് മറക്കരുത്. 

രണ്ടുമൂന്നുദിവസമായി ആ വീരേന്ദ്രകുമാറിനെകുറിച്ച് ഒരു വര്‍ത്താനോം കേള്‍ക്കുന്നില്ല. പോയോ അതോ അവിടെത്തന്നെ നില്‍പ്പാണോ എന്നൊന്നും അറയില്ല. പടയൊരുക്കം ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ ആ വീരേന്ദ്രകുമാറും കൂട്ടരും ഒപ്പമുണ്ടായിരുന്നു. സമാനപനത്തിന് അവരുണ്ടാകുമോ എന്തോ. രമേശ് ചെന്നിത്തലയാണ് മറുപടി പറയേണ്ടത്. ജെഡിയു ഇപ്പോഴും ഒപ്പംതന്നെയുണ്ടോ.? 

MORE IN THIRUVA ETHIRVA
SHOW MORE