അടിതെറ്റിയാൽ മേയറും

Thumb Image
SHARE

തിരുവന്തപുരത്തെ കോര്‍പറേഷന്‍ യോഗമാണ് പണിപറ്റിച്ചത്. ചായകുടിച്ചുപിരിയുന്നതിനുപകരം ഒന്നുംരണ്ടുംപറഞ്ഞ് തമ്മില്‍ത്തല്ലി. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കുംകിട്ടി. അടിക്കിടയില്‍ പാര്‍ട്ടി നോക്കിയിട്ടൊന്നും കാര്യമില്ല. അത്ര പ്രശാന്തസുന്ദരമല്ലാത്ത യോഗത്തിനിടെ നഗരപിതാവിന് അടികിട്ടുകയും അടിതെറ്റുകയും ചെയ്തു. അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. ആ ചരിത്രസംഭവത്തിന്റെ പേരില്‍ കോര്‍പറേഷന്‍ കെട്ടിടം വരുംനാളുകളില്‍ വിനോദസഞ്ചാരികള്‍ക്കും തുറന്നുകൊടുക്കാവുന്നതാണ്. 

അപ്പോള്‍ ബിജെപി കേന്ദ്രങ്ങളോ. അവരും മോശമാണോ. സംഘര്‍ഷത്തിന്റെ ചിത്രം, വീഡിയോ എന്നിവ ഇഴകീറി പരിശോധിക്കുകയാണ് ഇരുവിഭാഗങ്ങളും. എവിടെയാണ് തുമ്പുകിട്ടുക എന്നറിയില്ല. അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ വന്നാല്‍ കാണിച്ചുതരാമെന്നും നിലപാടെടുത്തിട്ടുണ്ട്. നടക്കട്ടെ. 

അതാണ് പ്രധാനം. കാനത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ തരിമ്പെങ്കിലും ബോധമുണ്ടായത്. പക്ഷെ, സിപിഐ സിപിഎം പോരിനിടെ ഇക്കാര്യം മറന്നുപോയതാണ് സങ്കടം. 

MORE IN THIRUVA ETHIRVA
SHOW MORE