കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇടിയിലാ

Thumb Image
SHARE

അങ്ങനെ തോമസ് ചാണ്ടിയുടെ രാജിയും കഴിഞ്ഞു ഇനിയെന്ത് എന്ന് ചുമ്മാനോക്കി ഇരിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കടന്നുവരുന്നത്. തോമസ് ചാണ്ടി, നികത്തിയ റോഡ് വഴി വീട്ടിലെത്തിയെങ്കിലും സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് നികത്താന്‍ എന്തുചെയ്യണമെന്നോര്‍ത്തപ്പോഴാണ് പിണറായി വിജയന്‍ ഡല്‍ഹയില്‍ പോയി പങ്കെടുത്ത പോളിറ്റ് ബ്യൂറോയുടെ ക്വട്ടേഷന്‍ കോടിയേരിയെ തേടിയെത്തിയത്. സഖാവ് അതേറ്റെടുത്തു. വൃത്തിക്ക് ചെയ്യാനും തുടങ്ങി. ആദ്യം ഫ്ളാഷ് ബാക്കിലേക്ക്.അതാണല്ലോ അതിന്‍റെ ഒരു രീതി. 

ഇങ്ങനെ നാലുമന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ പോയതുകൊണ്ട് നാടിന് പ്രത്യേകിച്ചും വല്യനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. മാത്രവുമല്ല തോമസ് ചാണ്ടി രാജിവച്ചതു തന്നെ ഇങ്ങനെ സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ടാണെന്നുവരെ നാട്ടുകാര്‍ പറയുകയാണ് ചെയ്തത്. കാനം രാജേന്ദ്രനൊക്കെ ഫാന്‍സിന്‍റെ എണ്ണത്തില്‍ വന്‍ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കൈയ്യടിക്കല്ലേ വേണ്ടത്. 

കോടിയേരിയുടെ യുക്തിവച്ച് ചിന്തിച്ചാല്‍ തോന്നും എന്തിനാണ് കോടിയേരി ഇതൊക്കെ നമ്മളോട് പറയുന്നതെന്ന്. അവര്‍ക്കിത് മുന്നണിയില്‍ പറഞ്ഞ് സബൂറാക്കിയാല്‍ പോരേ. അതായത് സിപിഐക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മുന്നണിയോടോ മുഖ്യമന്ത്രിയോടോ പറഞ്ഞാല്‍ മതിയായിരുന്നുവെന്നാണ് കോടിയേരിയുടെ ന്യായം. അപ്പോ പിന്നെ സിപിഐ ഉണ്ടാക്കിയ പുകിലില്‍ സിപിഎമ്മിന് പ്രശ്നമുണ്ടെങ്കില്‍ അതും മുന്നണിയില്‍ പറഞ്ഞാപോരായിരുന്നോ·? ഇത് വെറുതെ നാട്ടുകാരോടൊക്കെ വിളിച്ചുപറഞ്ഞാണോ പ്രശ്നപരിഹാരമുണ്ടാക്കുന്നത്.അപ്പോ അതല്ല പ്രശ്നം. ഈ മുന്നണി മര്യാദ എന്നുപറയുന്നത് തീര്‍ത്തും ലളിതമാണ്. സിപിഎം തീരുമാനിക്കും. ബാക്കിയുള്ളവര്‍ അതനുസരിച്ചങ്ങ് നടന്നാല്‍ മതി. അല്ലാതെ ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കരുത്. 

MORE IN THIRUVA ETHIRVA
SHOW MORE