നാഷണലിസ്റ്റ് ചാണ്ടി പാർട്ടി

Thumb Image
SHARE

കാത്തിരിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇതെത്രനാളായി എന്നു വിചാരിച്ചിട്ടാ. തോമസ് ചാണ്ടി ഇങ്ങനെയൊരു മാഹാമേരുവാണെന്ന് പിണറായി പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ന് ഹൈക്കോടതി പറയാത്ത ചീത്തയൊന്നുമില്ല. അല്ലെങ്കിലും സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഒരു മന്ത്രിതന്നെ കോടതിയെ സമീപിക്കുമ്പോള്‍ പിന്നെന്താണ് പറയുക. പിണറായി കണ്ണിലുണ്ണിയെപ്പോലെ കാത്തുപോരുന്ന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെപ്പോലും തോമസ് ചാണ്ടി സംശയത്തിന്റെ നിഴലിലാക്കിക്കളഞ്ഞു. കഷ്ടം തന്നെ. പാമ്പിനെയാണ് പിണറായി പാലൂട്ടി വളര്‍ത്തിയത്. തക്കസമയത്ത് ചാടിയിറങ്ങി അടിക്കുമെന്നൊക്കെ സഖാവ് ഇന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കുറച്ച് നേരത്തെ ആകാമായിരുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE