സരിതായനം അഥവാ അനുഭവങ്ങൾ പാളിച്ചകൾ

sarthanair
SHARE

ആദ്യപകുതിപോലെയല്ല രണ്ടാം പകുതി. ഇവിടെ വര്‍ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന നായികയെയാണ് നമുക്ക് കാണാന്‍ കഴിയുക. കുറെ കാലത്തിനുശേഷം, കേസ് ഉണ്ടായ കാലത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി, പദവികളുടെ ഭാരങ്ങളില്ലാതെ വീണ്ടും സരിതായനത്തില്‍ വീണുപോയ സമയമാണല്ലോ. സരിതയെ അറിയില്ലെന്നാണ് ആദ്യം മുതലേ ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപിത നയം. മനസാക്ഷിയെ മാത്രമേ അദ്ദേഹം പണ്ടുമുതലേ മുഖവിലയ്ക്കെടുക്കാറുള്ളു. അതുകൊണ്ട് മനസാക്ഷിക്ക് അറിയില്ലാന്ന് തോന്നിയ ആളെ അറിയണം എന്ന് ഉമ്മന്‍ചാണ്ടിപോലും വാശിപിടിക്കാറില്ല.  എന്നാല്‍ സരിതയ്ക്കാണെങ്കില്‍ ചാണ്ടിസാറെ വല്യപരിചയമാണുതാനും. ഇങ്ങനെ ഒരാള്‍ അറിയാമെന്നും മറ്റേയാള്‍ അറിയില്ലായെന്നു പറയുമ്പോള്‍ സോളര്‍ കമ്മിഷന്‍ ഒടുവില്‍ തീരുമാനിച്ചു, സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയുമോന്ന് അറിയില്ല. 

തെറ്റുചെയ്യാത്തവരായി ആരുമില്ലെന്നൊക്കെ വേണമെങ്കില്‍ ഒന്ന് പറഞ്ഞ് ആശ്വസിപ്പിക്കാവുന്നതേയുള്ളു. ഇതേ ആശ്വാസം ഉമ്മന്‍ചാണ്ടിക്കും ആര്യാടനും കെ.സി.വേണുഗോപാലിനും അടൂര്‍ പ്രകാശിനും ഹൈബി ഈഡനും എ.പി.അനില്‍കുമാറിനും ഒക്കെ ബാധകമാക്കണം. അവരൊക്കെ ഒന്നുമില്ലെങ്കിലും കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടല്ലോ എന്ന ആശ്വാസത്തിലാണ്. ഉമ്മന്‍ചാണ്ടി ഇങ്ങനെയൊന്നും ചെയ്യില്ലാന്ന് നാട്ടുകാരും വിശ്വസിക്കും. അതുകൊണ്ട് ഈയുള്ളവരും ഇങ്ങനെയൊന്നും ചെയ്യില്ലാന്ന് അവരവരും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാവും സഭയില്‍ അവരവര്‍ ഇരിക്കുന്നതിനു മുമ്പില്‍ സോളര്‍ റിപ്പോര്‍ട്ട് കൊണ്ടുവച്ചപ്പോള്‍ ഈയാളുകളാരും കൈകൊണ്ട് തൊടാന്‍ പോകാതിരുന്നത്. ഒരുപക്ഷേ ഇതിലൊക്കെ എന്താണുള്ളതെന്ന് നേരത്തെ അറിയാവുന്നതുകൊണ്ടും ആവും. സരിത പക്ഷേ രണ്ടും കല്‍പിച്ചാണ്. സരിതയ്ക്ക് സരിതയെ അത്രമാത്രം വിശ്വാസവുമാണ്. 

MORE IN THIRUVA ETHIRVA
SHOW MORE