ഗെയിലിൽ ഗെയിൻ തേടി

Thumb Image
SHARE

കേരള പൊലീസ് പഴയ പൊലീസല്ല. എന്നുവച്ചാല്‍ പോടോ പുല്ലേ പൊലീസേ എന്നുവിളിക്കാന്‍ ഒന്നാമത് ഡിവൈഎഫ്ഐക്കാരോ എസ്എഫ്ഐക്കാരോ ഇപ്പോ സമരം നടത്താറില്ല. അതുകൊണ്ടുതന്നെ കൈത്തരിപ്പ് മാറ്റാന്‍ പറ്റുന്ന പരിപാടികള്‍ ഇപ്പോ വളരെ കുറവുമാണ്. അങ്ങനെ ലാത്തിയൊക്കെ പൂജയ്ക്ക് വച്ച് ബോറടിച്ചുതുടങ്ങിയപ്പോഴാണ് അങ്ങ് മലബാര്‍ പ്രദേശത്ത് ഗെയില്‍ പാചകവാതക പൈപ്പിലിനുമായി ബന്ധപ്പെട്ട സമരം ഒരു സാധ്യത തുറന്നുകൊടുത്തത്. 

അടിയെങ്കില്‍ അടിയെന്ന് പറഞ്ഞ് സമരക്കാര്‍ വന്നപ്പോള്‍ പിന്നെ ഇരട്ടച്ചങ്കിനെ മനസില്‍ ധ്യാനിച്ച് പൊലീസ് അങ്ങ് ഇറങ്ങി മേഞ്ഞു. സമീപപ്രദേശത്തെ വീട്ടിനകത്ത് കിടപ്പുമുറിയിലൊക്കെ കയറിയാണ് കണ്ടവരെയൊക്കെ അറസ്റ്റ് ചെയ്യുന്നത്. ഇടതുപക്ഷത്തിന്‍റെ പൊലീസിന് അങ്ങനെയൊക്കെ ചെയ്യാം. കാരണം സമരക്കാര്‍ പൊലീസിനെ ആക്രമിച്ചാല്‍ തിരിച്ചാക്രമിക്കാമെന്നാണ് ഇടതുലൈന്‍. പിന്നെ ഇടതന്‍മാരൊക്കെ ഇപ്പോള്‍ സമരത്തിന് അവധി പ്രഖ്യാപിച്ച കാലമായതുകൊണ്ടും പൊലീസ് പിണറായി പൊലീസ് ആയതുകൊണ്ടും പൊലീസിന്‍റെ മനുഷ്യാവകാശങ്ങള്‍ക്കേ തല്‍ക്കാലം വിലയുള്ളു. ഇവിടെ ഇരകള്‍ പൊലീസും ഗെയില്‍ തൊഴിലാളികളുമാണ്. സമരക്കാരാണ് വേട്ടക്കാര്‍. 

MORE IN THIRUVA ETHIRVA
SHOW MORE