ഒടുവില്‍ കാത്തിരുന്ന ഈ ദിവസം വന്നെത്തി. കണ്മുന്നില് ഹര്‍ത്താല്‍ ആഘോഷം. ആവേശം അലതല്ലി. പണ്ട് ഹര്‍ത്താല്‍ നിയന്ത്രിക്കാനും നിരോധിക്കാനുമൊക്കെ പോയ പാര്‍ട്ടിക്കാരുടെ അഴിഞ്ഞാട്ടം കണ്ടാലും കണ്ടാലും മതിവരില്ല. അവിടെ ഓട്ടോ തകര്‍ക്കുന്നു. ഇവിടെ കട പൂട്ടിക്കുന്നു. റോഡ് തടയുന്നു. ആകെ ജഗപൊക. സമാധാനപരമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷനേതാവിനെ എല്ലാവരും നന്നായി അനുസരിച്ചു. ഈ ചെന്നിത്തലയാണല്ലോ ഇനി പൂര്‍ണമായും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക എന്നാലോചിക്കുമ്പോഴാണ് ആകെയൊരു സമാധാനം.