തോമസ് ചാണ്ടിയുടെ പേരില്‍ ചാണ്ടി എന്നുള്ളത് എന്തുകൊണ്ടും നന്നായി. ഇല്ലേല് ഇതുപോലൊക്കെ സംസാരിക്കാന്‍ തോമസ് ചാണ്ടിക്ക് തന്നെ ലജ്ജ തോന്നുമായിരുന്നു. കൈയ്യേറ്റം ആരോപണം വന്നപ്പോപറഞ്ഞത് അന്വേഷിച്ച് റിപ്പോര്‍ട്ട് വന്നാല്‍ അപ്പോ രാജി എന്നായിരുന്നു. ഇപ്പോ കലക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തു. കൈയ്യേറ്റത്തിന് കുറവൊന്നും ഇല്ല. പക്ഷേ രാജിയും ഉണ്ടാവില്ല.
എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ വന്നാണ് കേരളത്തിലെ എന്‍സിപിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വല്ലപ്പോഴും കേരളത്തില്‍ വരുമ്പോള്‍ കായല്‍ സൗന്ദര്യവും നല്ല താറാവും കരിമീനും ഒക്കെ കിട്ടണമെങ്കില്‍ തോമസ് ചാണ്ടി വല്ലതും വിചാരിക്കണം. ശശീന്ദ്രന് വിചാരിച്ചാല്‍ ഒരുപൂച്ചക്കുട്ടിയേപ്പോലും കിട്ടില്ല.