E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മിഡ്‌ടേം ഓട്ടക്കാലണകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാട്ടിലെ മന്ത്രിമാരായ മന്ത്രിമാരൊക്കെ ടെന്‍ഷനിലാണ്. ഇങ്ങനെയൊരു ഇടക്കാല പരീക്ഷ ആരും പ്രതീക്ഷിച്ചതല്ല. ഇത്രകാലം കൊണ്ട് നിങ്ങളൊക്കെ എന്തുചെയ്തു എന്നറിയാന്‍ ഹെഡ്മാഷ് തന്നെ ചൂരലുമായി ഇറങ്ങിയിരിക്കുകയാണ്. ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ അനുഭവസമ്പത്തുള്ളവര്‍ പറയും. പക്ഷെ, പിണറായി അത്ര സാധാരണക്കാരനല്ല. തോറ്റാല്‍ തോറ്റതാ. മോഡറേഷനൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. അവസാനഫലം പുറത്തുവരുന്നതുവരെ പിണറായി സ്തുതിച്ചും പ്രാര്‍ഥിച്ചും കഴിയുകയാണ് ബുദ്ധി. കടകംപള്ളി സുരേന്ദ്രനൊക്കെ അന്ന് തൊഴുതുപോയത് ഇതൊക്കെ മുന്‍കൂട്ടികണ്ടുകൊണ്ടാവണം. 

ഉമ്മന്‍ചാണ്ടിയുടെ കാലത്തൊക്കെ ഇങ്ങനെ മാര്‍ക്കിടീല്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരുമെന്ന് ദീര്‍ഘദര്‍ശിയായ ഉമ്മന്‍ചാണ്ടിക്ക് മനസ്സിലാക്കിയിട്ടുണ്ടാവും. അതുകൊണ്ടാണ് പിണറായി വിജയന്റെ പേപ്പര്‍ വാല്വേഷന്‍ ഉമ്മന്‍ചാണ്ടി കണ്ടഭാവം നടിക്കാത്തത്. പക്ഷെ, ചെന്നിത്തല ഇടയ്ക്കിടെ കുത്തുന്നുണ്ട്. എല്ലാമന്ത്രിമാര്‍ക്കും വട്ടപ്പൂജ്യമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. സ്വന്തം പ്രവൃത്തികള്‍ കൃത്യമായി അവലോകനം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ഹെഡ്മാഷിന് ധൈര്യം വേണമെന്ന് മാത്രം. 

മുഖ്യമന്ത്രിയുടെ ഈ നീക്കം മറ്റൊരുതലത്തില്‍ ഫലം കാണുന്നുണ്ട്. ഇതാ ഇപ്പോ എ.കെ ബാലനും കടന്നപ്പള്ളി രാമചന്ദ്രനുമൊക്കെ മലയാള ഭാഷയ്ക്ക് വളമിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതിന് പ്രത്യേക മാര്‍ക്കുണ്ടോ എന്നറിയില്ല. പക്ഷെ, ബാലന്‍ ലോകഭാഷ മലയാളമാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പഴയ വിദ്യാഭ്യാസമന്ത്രി എംഎ േബബിയുടെ ഉപദേശം ഇക്കാര്യത്തില്‍ തേടാമായിരുന്നു. കാരണം താത്വികതലത്തില്‍ ലോകത്തെ മലയാളത്തിലേക്ക് ചുരുക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടാനിടയില്ല. മലയാള ഭാഷ സംരക്ഷിക്കപ്പെടണം. അതിന് ഇംഗ്ലീഷുകാരെ മലയാളം പഠിപ്പിക്കുകയല്ല വേണ്ടത്.