E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ബലിദാനിയായ രക്തസാക്ഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബലിദാനികളുടെ സീസണ്‍ മാറി, ഇനി രക്തസാക്ഷികളുടെ ഊഴമാണ്. എന്നുവച്ചാല്‍ പാര്‍ട്ടിയുടെ ആവശ്യാര്‍ഥം കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷികളെന്ന് വിളിക്കുമ്പോള്‍ ബിജെപി ബലിദാനികളെന്നു വിളിക്കും. ബലിദാനികളെ ഉയര്‍ത്തിപ്പിടിച്ച് ബിജെപി സ്വയരക്ഷാമാര്‍ച്ച് സോറി ജനരക്ഷാമാര്‍ച്ച് നടത്തിയപ്പോഴാണ് എന്നാല്‍ പിന്നെ സ്വന്തക്കാരുടെ പട്ടിക പുറത്തുവിട്ട് സിപിഎമ്മും രംഗത്തിറങ്ങിയത്. കണ്ണൂരില്‍ നിന്ന് ഓടിപ്പോയി ഡല്‍ഹിയില്‍ ഹ്രസ്വദൂരനടത്തത്തിനെത്തിയ അമിത് ഷായ്ക്ക് യെച്ചൂരി വകയായിരുന്നു മറുപടി. 

രാജ്യം ഭരിക്കുകയും 18 സംസ്ഥാനഭരണങ്ങള്‍ കൈയ്യിലുണ്ടായിട്ടും ഈ ബിജെപി എന്തിനാണ് സിപിഎമ്മിന്റെ മെക്കട്ട് കേറുന്നതെന്ന് ഇതുവരെ മനസിലായിട്ടില്ല. കേരളത്തിലും പിന്നെ സംസ്ഥാനമെന്നൊന്നും വിളിക്കാന്‍ പോലും ഇല്ലാത്ത ത്രിപുരയിലും ഉള്ള ഒന്നാണീ സിപിഎം. അതിനെതിരെയാണ് ഈ കാണുന്ന കോലാഹലങ്ങളൊക്കെ. ഡല്‍ഹിയില്‍ പൊങ്ങിയ അമിത് ഷാ അവിടേയും മാര്‍ച്ച് നടത്തുന്നു. അതും എകെജി ഭവനിലേക്ക്. കേരളം വിട്ടാല്‍ പിന്നെ വേറെ സ്ഥലമൊന്നും ഇല്ലാത്തതുകൊണ്ടാണത് എന്നുമനസിലാക്കാം. ഇനി കേരളത്തിലെ നടത്തത്തേക്കാള്‍ ദൂരം വളരെ കുറവായതുകൊണ്ടും പാതിവഴിയില്‍ ഇട്ടേച്ചുപോന്നതിന് കുമ്മനത്തിനൊരു സങ്കടം വേണ്ട എന്നുകരുതിയാവാനും മതി. 

കേരളം ഒട്ടുക്ക് സിപിഎമ്മിന് ഇന്ന് പ്രതിഷേധദിനമായിരുന്നു. ചെ ഗവരയുടെ രക്തസാക്ഷിദിനം തന്നെ അതിനു തിരഞ്ഞെടുത്തു. ബിജെപി ബലിദാനികളെ ഇറക്കിയാല്‍ സിപിഎം രക്തസാക്ഷികളെ ഇറക്കും അതാണ് നാട്ടുനടപ്പ്. രക്തസാക്ഷികളെക്കുറിച്ച് പറയുമ്പോള്‍ ഈ പാര്‍ട്ടി സമാധാനത്തിന്‍റെ കോട്ടെടുത്ത് ചുവപ്പ് കുപ്പായത്തിന് മുകളില്‍ ധരിക്കും. പിന്നെ കഥപറച്ചിലായി, തമാശയായി. 

ഇതിനിടെ കോഴിക്കോടും മലപ്പുറവും ഒക്കെ പിന്നിട്ട് കുമ്മനവും കൂട്ടരും പാലക്കാട്ടെത്തിയ വിവരം അറിയിക്കുകയാണ്. അമിത് ഷാജി അമിട്ടടിച്ചതിനെതുടര്‍ന്ന് പദയാത്രക്ക് വല്യ ഗ്ലാമറൊന്നും ഇല്ലാതെയായി. ഇനിയിങ്ങനെ നടക്കണോ അതോ വേഗം വണ്ടികയറി ചുറ്റിത്തീര്‍ക്കലല്ലേ നല്ലതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണം നിലംപതിക്കുന്നതുവരെ യാത്രതുടരുമെന്ന കുമ്മനംജിയുടെ വര്‍ത്തമാനമാണ് ആകെ ആശങ്കപ്പെടുത്തുന്നത്. ഈ യാത്ര അടുത്തകാലത്തൊന്നും നിര്‍ത്താന്‍ അപ്പോള്‍ ഒരുദ്ദേശ്യവും ഈ പാര്‍ട്ടിക്കില്ലേ.